രാജാജി മാത്യു തോമസ് മണലൂര്‍ മണ്ഡലത്തില്‍ രണ്ടാംഘട്ട പര്യടനം പൂര്‍ത്തിയാക്കി
തൃശൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണി തൃശൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് മണലൂര്‍ നിയോജകമണ്ഡലത്തില്‍ രണ്ടാംഘട്ട പര്യടനം പൂര്‍ത്തിയാക്കി. മഴുവഞ്ചേരി സെന്ററില്‍ നിന്നും ആരംഭിച്ച പര്യടനത്തിനു മുരളി പെരുനെല്ലി എം.എല്‍.എ അടക്കമുള്ള നേതാക്കള്‍ നേതൃത്വം നല്‍കി.
തലക്കോട്ടുകരയ്ക്കുശേഷം ആയമുക്കില്‍ എത്തിയപ്പോള്‍ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരുടെ ഗംഭീര സ്വീകരണം. പ്രത്യേക നീളന്‍ ബലൂണുകളുമായാണ് പാറന്നൂരിലെ സ്വീകരണത്തിനു കുട്ടികളെത്തിയത്. കൂനംമൂച്ചി, ചൊവ്വല്ലൂര്‍പടി, പാലബസാറിലും ഊഷ്മളമായ സ്വീകരണം ലഭിച്ചു.
ഉച്ചകഴിഞ്ഞ് മൂന്നിന് കടവല്ലൂരില്‍ നിന്നും പര്യടനം പുനരാരംഭിച്ചു. തുടര്‍ന്ന് മാധവന്‍ പീടിക, അന്നകര, ഊരകം, താണവീഥി, പറമ്പുന്തള്ളി ലക്ഷംവീട്, മുല്ലശ്ശേരി സെന്റര്‍, പാടൂര്‍ സെന്റര്‍, സി.സിപ്പടി, കണ്ണോത്ത്, തൊയ്ക്കാവ് സെന്റര്‍, മുപ്പട്ടിതറ, ചാഴിപറമ്പ്, ലക്ഷംവീട് കോളനി, പാലാഴി സെന്റര്‍, കരുപ്പായി സെന്റര്‍, ആത്മാവ്, ഏങ്കല്‍സ്, കൊറ്റായി കോളനി, മൊളുബസാര്‍, ഐ.കെ നഗര്‍, കാരമുക്ക് നാല് സെന്റ്, ആനക്കാട്, എന്‍.എസ്.എസ് കരയോഗം കൈപ്പുള്ളി, ഭരതന്‍ സെന്റര്‍, വെളുത്തൂര്‍ ടാങ്ക് പരിസരം, തച്ചംപുള്ളി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം ആശാരി മൂലയില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."