HOME
DETAILS
MAL
നേപ്പാളില്‍ ഇന്ത്യന്‍ ടി.വി ചാനലുകള്‍ക്ക് വിലക്ക്
backup
July 11 2020 | 02:07 AM
കാഠ്മണ്ഡു: ചൈന ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ ദൂരദര്ശന് ഒഴികെയുള്ള ഇന്ത്യന്‍ ടി.വി ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി നേപ്പാളിലെ കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍.
ശിറശമി ്േ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിക്കെതിരായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തതിനാലാണിത്. രാജ്യത്തെ അപകടപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് ഇന്ത്യന്‍ മാധ്യമങ്ങള്ക്കെതിരേ രാഷ്ട്രീയ-നിയമ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വക്താവ് യുബരാജ് കത്തിവാദ മുന്നറിയിപ്പു നല്കി. വ്യാഴാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
'രാജ്യത്തിനെതിരായി അധിക്ഷേപകരമായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തതിനാല്‍ ഈ ടി.വി ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഞങ്ങള്‍ക്ക് ധാര്‍മികാവകാശമുണ്ടെന്ന് നേപ്പാളിലെ മാക്സ് ഡിജിറ്റല്‍ ടി.വി ഓപ്പറേറ്റര്‍ ദര്‍ബാ ശര്‍മ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. നേപ്പാള്‍ മുന്‍ ഉപപ്രധാനമന്ത്രിയും ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി(എന്‍.സി.പി) വക്താവുമായ നാരായണ്‍ കാജി ശ്രേഷ്ഠയുടെ പ്രസ്താവന പുറത്തുവന്ന ശേഷമാണ് ചാനലുകള്‍ക്ക് വിലക്ക് വന്നത്. സര്‍ക്കാരിനും പ്രധാനമന്ത്രിക്കും എതിരായ ഇന്ത്യന്‍ മാധ്യമങ്ങളുടെ അടിസ്ഥാനരഹിതമായ പ്രചാരണം നിര്‍ത്തിവയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയുടെ പ്രധാന ഉപദേഷ്ടാവായ ബിഷ്ണു റിമലും ഇന്ത്യന്‍ മാധ്യമങ്ങളെ വിമര്‍ശിച്ചിരുന്നു.
അതിനിടെ ഭരണപ്രതിസന്ധി പരിഹരിക്കുന്നതിന് ചേരാനിരുന്ന എന്‍.സി.പി സ്റ്റാന്റിങ് കമ്മിറ്റി യോഗം ഒരാഴ്ചത്തേക്കു കൂടി നീട്ടിവച്ചു. ചൈനയുടെ ഇടപെടലിനെ തുടര്‍ന്നാണിതെന്ന് റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ മാപ്പ് നേപ്പാള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയും നേപ്പാളുമായുള്ള ബന്ധം വഷളായത്.
ഇന്ത്യ തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി പ്രധാനമന്ത്രി ആരോപിച്ചിരുന്നു. എന്നാല്‍ ഇത് തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങള്‍ രംഗത്തുവന്നതോടെ ഒലി സര്‍ക്കാര്‍ പ്രതിസന്ധിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."