ചൂട് വര്‍ധിച്ചു: കോഴി ഫാമുകളും ദുരിതത്തില്‍
മീനാക്ഷിപുരം: ചൂട് വര്‍ധിച്ചതിനെ തുടര്‍ന്ന് കോഴി ഫാമുകളില്‍ കോഴികള്‍ ഇല്ലാതായിമാറുന്നു. മീനാക്ഷിപുരം, ഗോവിന്ദാപുരം, ചെമ്മണാമ്പതി എന്നീ അതിര്‍ത്തി പ്രദേശങ്ങളിലുള്ള 28ലധികം കോഴി ഫാമുകളാണ് ചുട് വര്‍ധിച്ചതിനാല്‍ കോഴിക്കുഞ്ഞുങ്ങളെ ഇറക്കാതെ കാലിയാക്കികൊണ്ടിരിക്കുന്നത്. 40 ഡിഗ്രിയില്‍ കൂടുതലായി ചൂടുണ്ടായതിനാല് കോഴികളെ പരിപാലിക്കുന്നതില്‍ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടമാണ് കോഴികളെ താല്‍ക്കാലികമായി ഒഴിവാക്കുന്നതെന്ന് കോഴി ഫാം നടത്തുന്ന ഗണേഷ് പറയുന്നു. ഫാന്‍ ഉള്‍പെടെയുള്ളവ ചൂടു കുറക്കുന്നതിനായി കോഴിഫാമുകളില്‍ ഉപയോഗിച്ചിട്ടും ഫലമുണ്ടാകാറില്ലെന്നും ആയിരം കോഴികളുളള ഫാമില്‍ ചൂടുമൂലം ദിനംപ്രതി നാല്പതിലധികം കോഴികള്‍ ചത്തുപോകുന്നതാണ് കോഴിവളര്‍ത്തല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുള്ളത്. തമിഴ്നാട്ടിലും ചൂട് വര്ധിച്ചതിനല് ഹാച്ചറികളില്‍ കോഴിക്കുഞ്ഞുങ്ങളുടെ ഉല്പാദനവും കുറഞ്ഞിട്ടുണ്ട്. നിലവിലെ ചൂട് വീണ്ടും വര്‍ധിക്കുകയാണെങ്കില്‍ കോഴിവില നിലവുലുള്ളതില് നിന്നും 30 ശതമാനത്തിലധികം ഉയരുവാന് സാധ്യതയുണ്ടെന്ന് മീനാക്ഷിപുരം നെല്ലിമേട്ടിലെ കോഴി വ്യാപാരികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."