സാമൂഹിക വ്യാപനമുണ്ടായതായി ഐ.എം.എയുടെ മുന്നറിയിപ്പ്, സാഹചര്യം ഏറെ അപകടകരം: രോഗത്തെ അതിജീവിക്കാനാവില്ല
തിരുവനന്തപുരം: കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നതായി ഐ.എം.എയുടെ മുന്നറിയിപ്പ്. ആരോഗ്യവകുപ്പും മുഖ്യമന്ത്രിയും മറ്റും ഇക്കാര്യം നിഷേധിക്കുമ്പോഴാണ് ഐ.എം.എ ഇതു സത്യമായിട്ടുണ്ടെന്ന സത്യം തുറന്നു സമ്മതിക്കുന്നത്. ഏറെ അപകടകരമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ ചുറ്റുപാടില്‍ രോഗത്തെ അതിജീവിക്കാന്‍ കഴിയില്ലെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ് മുന്നറിയിപ്പ് നല്‍കുന്നു.
കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികള്‍ കൂടുകയാണ്. കൊവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കാത്തവര്‍ക്ക് രോഗം വരുന്നു. ഇവിടെ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നു. ഇതൊക്ക കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നതിന്റെ ലക്ഷണങ്ങളാണ്. അദ്ദേഹം പറഞ്ഞു.
കൊവിഡ് ഇല്ലാത്തവരെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നത് ഗുരുതരമായ സാഹചര്യമാണ്. കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണം. രോഗവ്യാപനത്തിന്റെ കണക്ക് അറിയാന്‍ അത് വേണമെന്നും എബ്രഹാം വര്‍ഗീസ് ആവശ്യപ്പെട്ടു.
മുമ്പില്‍ വരുന്ന ഓരോരുത്തരും പോസിറ്റീവ് ആണെന്ന് കരുതി മുന്‍കരുതല്‍ എടുക്കണം. രോഗവ്യാപനം വളരെ അധികം കൂടുകയാണ്. എന്നിട്ടും, ലോക്ക് ഡൗണ്‍ ഇളവുകള്‍ ആളുകള്‍ ദുരുപയോഗം ചെയ്തു. സാമൂഹിക അകലം ഒരിടത്തും പാലിക്കുന്നില്ല. ഇപ്പോഴത്തെ ചുറ്റുപാടില്‍ രോഗത്തെ അതിജീവിക്കാന്‍ കഴിയില്ല. അത്ര മോശമായ സാഹചര്യമാണ് നിലവിലുള്ളത്. ഇത് ജനങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."