പ്രതീക്ഷകളും ആശങ്കകളും പങ്കുവച്ച് ദാറുല്‍അന്‍വാര്‍ പ്രവാസി സംഗമം
പട്ടാമ്പി : ഗള്‍ഫ് നാടുകളിലെ പ്രതീക്ഷകളും ആശങ്കകളും പങ്കുവെച്ച് ദാറുല്‍അന്‍വാര്‍ പ്രവാസി സംഗമം സമാപിച്ചു. പള്ളിപ്പുറം ദാറുല്‍അന്‍വാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ 15ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രവാസി സംഗമത്തില്‍ ജി.സി.സിയിലെ ദാറുല്‍അന്‍വാറിന്റെ വിവിധ ചാപ്റ്റര്‍, കെ.എം.സി.സി, സമസ്തയുടെ വിവിധ പോഷകഘടകങ്ങള്‍, സുന്നിസെന്റര്‍, ഇസ്‌ലാമിക് സെന്റര്‍ എന്നിവയുടെ ഭാരവാഹികളും പ്രവര്‍ത്തകരുമാണ് സംബന്ധിച്ചത്.
പി.മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ നാടപറമ്പ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ദാറുല്‍അന്‍വാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് കമ്മിറ്റി വൈസ് പ്രസിഡന്റ് കുഞ്ഞിപ്പുമുസ്‌ലിയാര്‍ ചെമ്പുലങ്ങാട് അധ്യക്ഷനായി. സെക്രട്ടറി പി.കെ മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. ജി.സി.സിയിലെ വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് വി.പി മുഹമ്മദലി ഹാജി തിരുവേഗപ്പുറ, നാസര്‍ പാറക്കല്‍ വിളത്തൂര്‍, കെ.ശരീഫ് കൈപ്പുറം,പി.ടി സൈനുദ്ധീന്‍ വിളത്തൂര്‍(റിയാദ്), നൗഷാദ് അന്‍വരി മോളൂര്‍(ജിദ്ദ), സൈനുല്‍ആബിദ് ഫൈസി പുലാക്കാട്, സാദിഖലി ദാരിമി ചെമ്പ്ര, എം.അലവി മേല്‍മുറി, കെ.ജെ ശംസുദ്ദീന്‍ ചെറുകുടങ്ങാട്, പി.ഒ മുഹമ്മദാലി കൊടുമുടി(കുവൈറ്റ്), പി.വി ഉമര്‍ഹാജി കൂറ്റനാട്, കെ.മുസ്തഫ മുതുതല(അബുദാബി), വി.ടി അബ്ദുല്‍റഷീദ് അന്‍വരി മോളൂര്‍(അല്‍ഐന്‍), ടി.പി അബ്ദുറഹിമാന്‍ പട്ടിത്തറ(സലാല), എം.കെ ഇബ്രാഹിം പട്ടാമ്പി(ഖമീസ്-മുശൈത്ത്) പ്രസംഗിച്ചു. ടി.യു അഷ്‌റഫ്, സി.പി റഫീഖ്, ടി.യു ഫൈസല്‍ കരുവാന്‍പടി(തബൂക്ക്), പി.മുഹമ്മദ് മുസ്തഫ ചെമ്പ്ര(കുവൈറ്റ്), അബ്ദുല്‍ഹമീദ് (സഊദി), കെ.ടി ഷബീര്‍ ഇരുമ്പാലശ്ശേരി(ബുറൈമി), എ.പി ഉമ്മര്‍ഹാജി കളമുക്ക്, ടി.യു അഷ്‌റഫ് കരുവാന്‍പടി(സലാല), അന്‍വര്‍ സാദിഖ് ചെമ്പ്ര(ഷാര്‍ജ), ദാറുല്‍അന്‍വാര്‍ ഭാരവാഹികളായ പി.മാനുഹാജി കൈപ്പുറം, കെ.പി.എ സമദ് മാസ്റ്റര്‍ പൈലിപ്പുറം, എം.പി മുഹമ്മദ്കുട്ടി ഹാജി മൂന്നുമൂല, എം.മുഹമ്മദ്ഹാജി ചെറുകുടങ്ങാട്, പി.ടി ബാവനുഹാജി വിളത്തൂര്‍, പി.ടി ആലിക്കുട്ടി ഹാജി കരിയന്നൂര്‍, കെ.പി ബാവ മൗലവി ചെമ്പ്ര, ടി.എ റശീദ് മാസ്റ്റര്‍ ചെറുകുടങ്ങാട്, എം.പി ബാവ മൂന്നുമൂല, എം.പി കുഞ്ഞിമാന്‍ഹാജി അഞ്ചുമൂല, എസ്.കെ.എസ്.എസ്.എഫ് ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി പി.കുഞ്ഞിമുഹമ്മദ് ഫൈസി മോളൂര്‍, സലാംഫൈസി ഇരുമ്പാലശ്ശേരി സംബന്ധിച്ചു. തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് പ്രിന്‍സിപ്പല്‍ കെ.ടി സാജിദ് മുസ്‌ലിയാര്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്‍പടി സ്വാഗതവും ട്രഷറര്‍ വി.പി കുഞ്ഞിപ്പുഹാജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."