ജനകീയ ജൈവ വൈവിധ്യ പഠനം നടത്തി
കൊളച്ചേരി: സംസ്ഥാനജൈവ വൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പാടീ തീര്‍ഥം ഉള്‍പ്പെടുന്ന പാടിക്കുന്ന് പ്രദേശത്ത് ജനകീയ ജൈവ വൈവിധ്യ പഠനം നടത്തി. കൊളച്ചേരി പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്.
200 ഓളം അപൂര്‍വ ഇനം സസ്യ ജാലങ്ങളെയും 20 ഓളം അപൂര്‍വ ഇനം ചിത്രശലഭങ്ങളെയും പഠനത്തില്‍ കണ്ടെത്താനായി. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ വിസി ബാലകൃഷ്ണന്‍ പഠനത്തിന് നേതൃത്വം നല്‍കി. ഇന്നലെ രാവിലെ ഒന്‍പതിന് ആരംഭിച്ച പഠനം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. താഹിറ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ അപൂര്‍വ്വമായി മാത്രം കണ്ടു വരുന്ന സസ്യജാലങ്ങളായ നാഗവള്ളി, വേട്ടുവ കുറ്റി, പശ്ചിമ ഘട്ടത്തിലെ സ്ഥാനീക സസ്യങ്ങളായ ചേര്, മര ചെത്തി, കുറും കനി, കുഞ്ഞതിരാണി, ഏകനായകം ,റൊട്ടാല, പാറമുള്ള്, കാര്‍ത്തോട്ടി, കരിയില വള്ളി എന്നീ സസ്യങ്ങളും പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന പാറകളില്‍ പറ്റിപ്പിടിച്ചു വളരുന്ന ബിഗോണിയ മലബാറിക്കയും ഈ പ്രദേശത്ത് സമൃദ്ധമായി വളരുന്നതായി പഠനത്തില്‍ ബോധ്യപ്പെട്ടു.
ആറളം വന്യജീവി സങ്കേതത്തിലെ ചീഫ് ഫാക്കല്‍ട്ടി രാമചന്ദ്രന്‍ പട്ടാന്നൂര്‍, ഗവ. വുമണ്‍ ട്രെയിനിങ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയശ്രീ എന്‍, വി.വി ശ്രീനിവാസന്‍, ഭാസ്‌കരന്‍ നണിയൂര്‍, ഭാര്‍ഗവന്‍ പറശ്ശിനികടവ്, രമേശന്‍ നണിയൂര്‍, പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."