അമ്പലക്കണ്ടി പട്ടയവിതരണം: കോടതി അലക്ഷ്യമെന്ന് ട്രസ്റ്റ്
ഇരിട്ടി: ആറളം അമ്പലക്കണ്ടിയില്‍ റവന്യൂ മന്ത്രി കെ. ചന്ദ്രശേഖരന്‍ 15 ന് നടത്താനിരിക്കുന്ന പട്ടേയവിതരണം കോടതി അലക്ഷ്യവും നിയമവിരുദ്ധവുമാണെന്ന് കനകത്തിടം കുടുംബട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കനകത്തിടം തറവാട്ടുകാരുടെ അധീനതയില്‍ ഉള്ള ഭൂമിയാണിത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമി കൈയേറി താമസിച്ചവര്‍ക്കാണ് പട്ടയം നല്‍കാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ഭൂമിയുടെ അവകാശം തെളിയിക്കുന്ന യാതൊരു രേഖയും ഇവരുടെ പക്കല്‍ ഇല്ല.
എ.കെ കുഞ്ഞിമായന്‍ ഹാജി കൃഷി നടത്താനായി പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വാക്കാല്‍ ചാര്‍ത്തിവാങ്ങിയ ഭൂമിയാണ് ഇത് എന്നിരിക്കേ മിച്ചഭൂമിയാണെന്ന വാദം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്.
അമ്പലക്കണ്ടി മഹാവിഷ്ണു ക്ഷേത്രത്തിന്റെ അധീനതയിലുള്ളതും ക്ഷേത്രത്തിന് അവകാശപ്പെട്ടതുമായ 238 സര്‍വേ നമ്പറിലുള്ള 134 ഏക്കര്‍ ഭൂമിയുടെ ജന്മിയായി മാനന്തവാടി ലാന്‍ഡ് ട്രൈബ്യൂണല്‍ കനകത്തിടം തറവാടിനെ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ക്ഷേത്രഭൂമി മൈനര്‍ സ്വത്തായി സംരക്ഷിക്കണമെന്ന് 1964 ലെ ഉത്തരവ് നിലനില്‍ക്കേ ഇപ്പോള്‍ പട്ടയം നല്‍കാന്‍ എടുത്ത തീരുമാനം നിയമലംഘനമാണ്.
മേഖലയിലെ അര്‍ഹതപ്പെട്ടവര്‍ക്ക് മുഴുവന്‍ പട്ടയം നല്‍കുന്നതില്‍ ട്രസ്റ്റിന് സന്തോഷമേ ഉള്ളൂ. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രജിസ്റ്റര്‍ ഉള്‍പ്പെടെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
ട്രസ്റ്റ് ഭാരവാഹികളായ കനകത്തിടത്തില്‍ കുഞ്ഞിമാധവന്‍, കനകത്തിടത്തില്‍ പ്രഭാകരന്‍ വാഴുന്നവര്‍, കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."