HOME
DETAILS

അമ്പലക്കുഴി കോളനിയിലെ വീടുകള്‍ തകര്‍ച്ചാഭീഷണിയില്‍: ഇവര്‍ക്കും മഴനനയാതിരിക്കണം

  
backup
July 10 2018 | 20:07 PM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%80

 

 

പേരാവൂര്‍: മാലിന്യത്തില്‍ നിന്ന് ഭക്ഷണം കഴിച്ച കുരുന്നുകളുടെ വാര്‍ത്ത പുറത്തുവന്നതോടെ ഏറെ ജനശ്രദ്ധ നേടിയ സ്ഥലമാണ് പേരാവൂര്‍ പഞ്ചായത്തിലെ അമ്പലക്കുഴി കോളനി.
എന്നാല്‍ ഇന്ന് അമ്പലക്കുഴി ആദിവാസി കോളനിയിലെത്തുന്നവര്‍ക്ക് കാണാന്‍ കഴിയുന്നത് തകര്‍ന്നുവീഴാറായ പലയിടത്തും ചോര്‍ന്നൊലിക്കുന്ന ഇരുപതോളം വീടുകളാണ്.
ഒരു വീട് പൂര്‍ണമായും തകര്‍ന്നു വീണു. തകര്‍ന്നു വീഴാറായ വീടുകളില്‍ ഏകദേശം 30 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. കോളനിയിലെ കുട്ടികള്‍ മാലിന്യത്തില്‍ ഭക്ഷണം തേടുന്ന വാര്‍ത്ത പുറത്തുവന്ന കാലത്ത് രാഷ്ട്രീയ സംഘടനകളും സര്‍ക്കാരിന്റെ ഭാഗമായുള്ള പല വകുപ്പുകളും കോളനിക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുമെന്നും കോളനി ദത്തെടുക്കുകയാണെന്നും പറഞ്ഞിരുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഈ കോളനി പഴയതിനെക്കാള്‍ പരിതാപകരമായ അവസ്ഥയില്‍ അധികൃതരുടെ സഹായങ്ങള്‍ക്ക് കൈനീട്ടേണ്ട ഗതികേടിലാണ്. വര്‍ങ്ങളുടെ ശ്രമഫലമായാണ് കോളനിയിലെ പല താമസക്കാര്‍ക്കും വീടുകള്‍ അധികൃതര്‍ നിര്‍മിച്ച് നല്‍കിയത്. അവര്‍ താമസമാക്കി വര്‍ഷങ്ങള്‍ കഴിയുന്നതിനു മുമ്പു തന്നെ കോണ്‍ക്രീറ്റ് ചെയ്ത വീടുകള്‍ചോര്‍ന്നു തുടങ്ങിയിരുന്നു.
തുടര്‍ന്ന് പഞ്ചായത്ത് പ്രത്യേക ഫണ്ട് പാസാക്കി പല വീടുകള്‍ക്കും മുകളില്‍ ഓടു പാകി. എന്നാല്‍ ഇത്തവണത്തെ മഴയില്‍ ഭൂരിഭാഗം വീടുകളും ചോര്‍ന്നൊലിക്കുകയാണ്. പല വീടുകളുടേയും തറ താഴ്ന്നുപോകുന്ന അവസ്ഥയുമുണ്ട്. ഒരു വീട് പൂര്‍ണമായും നിലംപൊത്തിയിരുന്നു.
പഞ്ചായത്ത് വീടുകള്‍ക്ക് അറ്റകുറ്റപ്പണിനടത്താമെന്ന് പറഞ്ഞിരുന്നെങ്കിലും വീടുകളുടെ ശോചനീയാവസ്ഥ കാരണം താമസക്കാര്‍ അതിന് തയാറായിരുന്നില്ല.
മഴക്കാലം ശക്തി പ്രാപിച്ചപ്പോള്‍ കോണ്‍ക്രീറ്റ് വീടുകള്‍ക്ക് മുകളില്‍ ഓടിട്ടിരുന്നു. എന്നാല്‍ അതിനുശേഷവും ചോര്‍ന്നൊലിച്ചതോടെ വീടുകള്‍ക്കു മുകളില്‍ ഷീറ്റ് പാകണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.
എന്നാല്‍ മഴ പലത് കഴിഞ്ഞിട്ടും തങ്ങളുടെ പരാതികള്‍ക്ക് മാത്രം അധികൃതര്‍ കാതോര്‍ക്കുന്നില്ലെന്ന് കോളനിവാസികളുടെ പരാതി. രാത്രി കാലങ്ങളില്‍ തങ്ങളുടെ വീടുകളില്‍ താമസിക്കാന്‍, പ്രത്യേകിച്ച് മഴപെയ്യുമ്പോള്‍ പേടിയാണെന്നാണ് കേളനിവാസികള്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു' പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

എം പോക്‌സ്: രോഗിയുടെ ആരോഗ്യനില തൃപ്തികരം, മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 23 പേര്‍

Kerala
  •  3 months ago
No Image

ലൈംഗികാതിക്രമം; സംവിധായകന്‍ വി.കെ പ്രകാശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Kerala
  •  3 months ago
No Image

മലപ്പുറത്ത് ഏഴ് പേര്‍ക്ക് നിപ രോഗലക്ഷണം; 37 പേരുടെ പരിശോധന ഫലം നെഗറ്റീവ്

Kerala
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ഡ്രഡ്ജര്‍ ഷിരൂരിലേക്ക് 

Kerala
  •  3 months ago
No Image

എറണാകുളം -ആലപ്പുഴ റൂട്ടില്‍ ഗതാഗത നിയന്ത്രണം; ക്രമീകരണങ്ങള്‍ ഇങ്ങനെ..

Kerala
  •  3 months ago
No Image

ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ തീപിടിത്തം; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

National
  •  3 months ago
No Image

എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്രം; ഉറപ്പുനല്‍കി മന്ത്രി ശോഭ കരന്തലജെ

Kerala
  •  3 months ago
No Image

കൊല്ലത്ത് മദ്യലഹരിയില്‍ ഭാര്യയെ കഴുത്തറത്ത് കൊന്നു; ഓട്ടോയില്‍ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഭര്‍ത്താവ്

Kerala
  •  3 months ago