HOME
DETAILS
MAL
ഒമ്പത് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം, സമസ്ത മദ്‌റസകളുടെ എണ്ണം 10,266 ആയി
backup
July 11 2020 | 15:07 PM
വെളിമുക്ക്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസയില്‍ ചേര്‍ന്നു. പുതുതായി ഒമ്പത് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്തയുടെ അംഗീകൃത മദ്‌റസകളുടെ എണ്ണം 10,266 ആയി.
ബദ്‌രിയ്യ മദ്‌റസ - കെത്തിക്കല്‍ (ദക്ഷിണ കന്നഡ), മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ - മുഗുറോഡ് (കാസര്‍ഗോഡ്), സി.എം വലിയ്യുല്ലാഹി മെമ്മോറിയല്‍ മദ്‌റസ - പാനൂര്‍, നജാതുല്‍ ഇസ്‌ലാം മദ്‌റസ - കൊട്ടപ്പൊയില്‍, മദ്‌റസത്തുല്‍ ബദ്‌രിയ്യ - വണ്ണാകണ്ടി പള്ളി (കണ്ണൂര്‍), അസാസുല്‍ ഇസ്‌ലാം ഇംഗ്ലീഷ് മീഡിയം മദ്‌റസ - വാഴക്കാട്, ലിറ്റില്‍ ഗൈഡ് മദ്‌റസ - പുത്തനങ്ങാടി (മലപ്പുറം), നൂറുല്‍ ഇസ്‌ലാം മദ്‌റസ - കുഞ്ഞാലി ഹാജി നഗര്‍ പാവുക്കോണം, ഇര്‍ശാദുസ്സിബ്‌യാന്‍ മദ്‌റസ - ഇരുമ്പാലശ്ശേരി (പാലക്കാട്) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
കോവിഡ് 19 ലോക്ക് ഡൗണ്‍ മൂലം മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നടന്നുവരുന്ന ഓണ്‍ലൈന്‍ മദ്‌റസ പഠനം അവലോകനം ചെയ്തു. 64 രാഷ്ട്രങ്ങളിലെ 8 കോടിയോളം ജനങ്ങള്‍ ഓണ്‍ലൈന്‍ പഠനം വീക്ഷിച്ചതായി യോഗം വിലയിരുത്തി. പഠനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മാനേജിംഗ് കമ്മിറ്റി ഭാരവാഹികളും പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
പുതുതായി 22 അല്‍ബിര്‍റ് ഇസ്‌ലാമിക് സ്‌കൂളുകള്‍ക്കും, 18 പ്രൈമറി സ്‌കൂളുകള്‍ക്കും, 44 അസ്മി സ്‌കൂളുകള്‍ക്കും, 40 ഫാളില കോളേജുകള്‍ക്കും അംഗീകാരം നല്‍കി.
സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.ടി ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, എം.പി.എം ഹസ്സന്‍ ശരീഫ് കുരിക്കള്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."