പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്: പ്രധാന പ്രതി കീഴടങ്ങി
കാഞ്ഞങ്ങാട്: മാതാവിന്റെ ഒത്താശയോടെ 13 കാരിയെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതി കീഴടങ്ങി. പടന്നക്കാട്ടെ മേസ്ത്രി എറമുള്ളാന് (60) ആണ് ഇന്നലെ കാലത്ത് ഹൊസ്ദുര്‍ഗ് പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇതോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാവടക്കം അഞ്ചു പ്രതികളാണ് കേസിലുള്ളത്. മാതാവിനെ കൂടാതെയുള്ള മറ്റു മൂന്നു പ്രതികളായ അനന്തംപള്ള സ്വദേശി അശ്റഫ്, ഞാണിക്കടവിലെ അസൈനാര്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍ ബാബു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.
പടന്നക്കാട് ഒഴിഞ്ഞ വളപ്പില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. മാതാവ് പതിവായി യാത്രക്ക് വിളിക്കാറുള്ള ഓട്ടോറിക്ഷ ഡ്രൈവറാണ് ബാബു . പെണ്‍കുട്ടിയെയും കൂട്ടി ഈ ഓട്ടോറിക്ഷയില്‍ പോകാറുള്ള മാതാവ് റിക്ഷയില്‍ പെണ്‍കുട്ടിയെ തനിച്ചാക്കി ബാബുവിന് പീഡിപ്പിക്കാനുള്ള അവസരം സൃഷ്ടിക്കാറുണ്ടെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. മറ്റു മൂന്നു പേര് മാതാവിന്റെ ഒത്താശയോടെ താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ എത്തിയും പീഡിപ്പിച്ചെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."