HOME
DETAILS
MAL
'അഖില്‍നാഥിന്റെ തിരോധാനം അന്വേഷിക്കണം'
backup
July 16 2016 | 19:07 PM
ചീക്കിലോട്: ചെറിയ പൊയിലില്‍ അശോകന്റെ മകന്‍ അഖില്‍നാഥിന്റെ തിരോധാനത്തെ കുറിച്ചു സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരണമെന്ന് മുസ്‌ലിം ലീഗ് നന്മണ്ട പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഏപ്രില്‍ 19 മുതലാണ് അഖില്‍നാഥിനെ കാണാതായത്. ഇയാള്‍ ഐ.എസില്‍ ചേര്‍ന്നതായും അഭ്യൂഹമുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണത്തിലൂടെ വസ്തുത പുറത്തുകൊണ്ടുവരണം.
പ്രസിഡന്റ് ടി.പി നിളാമുദ്ദീന്‍ അധ്യക്ഷനായി. പി.എ ജലീല്‍ മാസ്റ്റര്‍, പുതുക്കുടി അബൂബക്കര്‍, ടി.പി.എം കമാല്‍, സി.കെ ഇക്ബാല്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."