മൂന്നു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
ആലപ്പുഴ : പാമ്പു കടിയേറ്റ് മരിച്ച യുവാവിന്റെ 79 വയസുള്ള പട്ടികജാതിക്കാരനായ പിതാവിന് മൂന്നു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. ആലപ്പുഴ ഗുരുപുരം വി.വി മുകുന്ദന്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.
മുകുന്ദന്റെ മകന്‍ രതീഷ്‌കുമാര്‍ മണര്‍ക്കാട് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ 2011 ഫെബ്രുവരി 8 ന് കുഴഞ്ഞുവീണ് മരിച്ചു. പാമ്പുകടിയേറ്റ് മരിച്ചതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രതീഷിന്റെ വരുമാനത്തിലാണ് കുടുംബം പുലര്‍ന്നിരുന്നത്. കമ്മീഷന്‍ റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറില്‍ നിന്നും വിശദീകണം ആവശ്യപ്പെട്ടിരുന്നു. വന്യ മൃഗങ്ങളുടെ അക്രമം കാരണം മരിക്കുന്നത് സംബന്ധിച്ച പരാതികള്‍ മൂന്നു മാസത്തിനകം സമര്‍പ്പിക്കണമെന്നും പരാതിക്കാരന്‍ പരാതി വൈകി നല്‍കിയതിനാല്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.
മാസങ്ങള്‍ക്കു ശേഷമാണ് മകന്റെ മരണകാരണം വ്യക്തമായി മസിലാക്കിയതെന്നും അക്കാരണത്താലാണ് അപേക്ഷ നല്‍കാന്‍ വൈകിയതെന്നും പരാതിക്കാരന്‍ കമ്മീഷന്‍ മുമ്പാകെ അറിയിച്ചു.
പ്രകൃതി ദുരന്തത്തില്‍ ഉള്‍പ്പെടുത്തി ധനസഹായത്തിനു അപേക്ഷിച്ചപ്പോള്‍ കോട്ടയം ജില്ലയില്‍ അപേക്ഷിക്കണമെന്നു പറഞ്ഞ് അപേക്ഷ നിരസിച്ചു. തുടര്‍ന്ന് റാന്നി ഫോറസ്റ്റ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും അപേക്ഷ മൂന്നു മാസത്തിനകം നല്‍കേണ്ടതായിരുന്നെന്ന് പറഞ്ഞ് നിരസിച്ചു.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും സുതാര്യ കേരളത്തിലും അപേക്ഷ നല്‍കിയിട്ടും പരിഹാരമുണ്ടായില്ലെന്നും പരാതിക്കാരന്‍ അറിയിച്ചു. പ്രായാധിക്യമുള്ള, വദ്യാഭ്യാസം കുറഞ്ഞ മുകുന്ദന്റെ വീഴ്ച മാപ്പാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
പരാതിക്കാരന് രണ്ട് മാസത്തിനകം നഷ്ടപരിഹാരം നല്‍കുന്ന തരത്തില്‍ ചട്ടത്തില്‍ ഇളവ് നല്‍കി തുക അനുവദിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. തുക നല്‍കിയ ശേഷം റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വിശദീകരണം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."