ബാലപാര്‍ലമെന്റെിലും സഭാബഹിഷ്‌കരണം
പാലക്കാട്: ജനാധിപത്യ പ്രക്രിയകളെക്കിറിച്ച് കുട്ടികളില്‍ അവബോധം ഉാക്കുന്നതിനും നേതൃഗുണം വികസിപ്പിക്കുന്നതിനുമായി കുടുംബശ്രീ സംഘടിപ്പിച്ച ബാലപാര്‍ലമെന്റിലും സഭാബഹിഷ്‌കരണം. പാര്‍ലമെന്റില്‍ നയപ്രഖ്യാപനം നടന്നു. ചര്‍ച്ചയും ചോദ്യോത്തരവേളയും ഒറിജിനലിനെക്കാള്‍ കേമം. പ്രധാനമന്തിയുടെയും മുഖ്യമന്തിയുടെയും ഉത്തരങ്ങള്‍ തൃപ്തികരമല്ലാത്തലിനാല്‍ പ്രതിപക്ഷനേതാവ് സഭ ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചു.
എല്ലാം നടത്താം എന്നല്ലാതെ ഒന്നും ചെയ്യാത്തതാണ് കാരണം. നേതാവിനു പിന്നാലെ അംഗങ്ങളും സഭയില്‍നിന്ന് പുറത്തേക്ക്. സ്പീക്കര്‍ സഭ താല്‍കാലികമായി നിര്‍ത്തിവച്ചു. ഭാഗ്യത്തിന് അടിയും സംഘര്‍ഷവുമുണ്ടായില്ല.
മുതിര്‍ന്നവരെക്കാള്‍ അച്ചടക്കത്തിലായിരുന്നു കുട്ടികള്‍.വീണ്ടും ചേര്‍ന്നപ്പോള്‍ സഭ ശാന്തം. സ്പീക്കര്‍ സഭ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. വിദ്യാഭ്യാസം, സാമൂഹ്യ നീതി, പൊതുമരാമത്ത്, ധനകാര്യം, വികസനം, ആരോഗ്യം, പരിസ്ഥിതി എന്നീ ഏഴ് മേഖലകളില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ജില്ലാ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുകയും അത് സംസ്ഥാനതലത്തില്‍ ഒരു പ്രമേയമാക്കി ഭരണകര്‍ത്താക്കള്‍ക്ക് കൈമാറുകയും ചെയ്യുക എന്നതാണ് ബാലപാര്‍ലമെന്റ് ലക്ഷ്യമിടുന്നത്. 96 പഞ്ചായത്തുകളില്‍ നിന്നുള്ള 67 കുട്ടികള്‍ പങ്കെടുത്തു. കുട്ടികളാണ് സ്പീക്കറും, പ്രധാനമന്ത്രിയുമെല്ലാം. ഇന്നലെ നടന്ന ട്രെയിനിങ്ങില്‍ ഹരിതയെ സ്പീക്കറായി തിരഞ്ഞെടുത്തു. പ്രോടൈം സ്പീക്കറായി മഞ്ജുഷയെയും ഡെപ്യൂട്ടി സ്പീക്കറായി ആലോക് ഷാജിയെയും ചീഫ് ജസ്റ്റിസായി അമൃതയെയും തെരഞ്ഞെടുത്തിരുന്നു.
കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടന്ന ബാലപാര്‍ലമെന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ നേതൃഗുണം വളര്‍ത്തുക, ജനാധിപത്യമൂല്യങ്ങളിലും കൂടാതെ ജനാധിപത്യ പ്രക്രിയ സംബന്ധിച്ച നടപടിക്രമങ്ങളിലും അറിവുാക്കുക എന്ന ലക്ഷ്യവും ബാലപാര്‍ലമെന്റ് എന്ന ആശയത്തിലുണ്ട്.
കുടുംബശ്രീയുടെ തന്നെ ജെന്റര്‍ വിഭാഗത്തിലാണ് ബാലസഭ ഉള്‍പ്പെടുന്നത്.10 മുതല്‍ 18 വയസ് വരെ പ്രായമായ കുട്ടികളാണ് ഓരോ അയല്‍ക്കൂട്ടങ്ങളുടെ കീഴിലുള്ള ബാലസഭകളില്‍ അംഗമായിട്ടുള്ളത്. ഇവര്‍ ആഴ്ചയിലൊരിക്കല്‍ ബാലസഭ ചേരും. മാസത്തിലൊരിക്കല്‍ അവരുടെ പ്രദേശത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പഞ്ചായത്തില്‍ ബാലപഞ്ചായത്ത് ചേരും. ഇതില്‍ തിരഞ്ഞെടുക്കുന്ന രണ്ട് കുട്ടികള്‍ ജില്ലാ ബാല പാര്‍ലമെന്റില്‍ പങ്കെടുക്കും. ഇവരില്‍നിന്ന് തിരഞ്ഞെടുത്ത കുട്ടികള്‍ സംസ്ഥാന പാര്‍ലമെന്റില്‍ പങ്കെടുക്കും. ഇതാണ് ബാലസഭയുടെ പ്രക്രിയ.
ബാലസഭാംഗം ഹരിത അധ്യക്ഷയായി. ഡി.എം.സി സെയ്ത് അലവി, എ.ഡി.എം.സി ആരിഫ ബീഗം, ദിനേഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."