HOME
DETAILS
MAL
വിശുദ്ധ നഗരിയൊരുങ്ങി; ഹറംകാര്യ വകുപ്പിന്റെ ഹജ്ജ് പദ്ധതിക്ക് തുടക്കം
backup
July 12 2020 | 02:07 AM
മക്ക: ലോകത്താകമാനം കൊവിഡ് മഹാമാരി വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പരിമിതമായ ആളുകളെ ഉള്‍പ്പെടുത്തി നടത്തുന്ന വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. വിശുദ്ധ ഹജ്ജ് തീര്‍ഥാടനത്തിനായി അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാന്‍ വിശുദ്ധ സ്ഥലങ്ങള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരികയാണ്. വിശ്വാസികളുടെ ലബ്ബൈക മന്ത്രങ്ങള്‍ അന്തരീക്ഷത്തില്‍ ഉയരുന്ന ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇനി രണ്ടാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. മിന, അറഫാത്ത്, മുസ്ദലിഫ എന്നിവിടങ്ങളില്‍ തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങള്‍ക്കും ബന്ധപ്പെട്ട ഏജന്‍സികള്‍ അന്തിമരൂപം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഹജ്ജിനുള്ള പ്രത്യേക ആരോഗ്യ പ്രോട്ടോകോളും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, തീര്‍ഥാടകരെ സ്വീകരിച്ച് സേവനങ്ങള്‍ നല്കാന് തയാറാക്കിയ ഹറംകാര്യ വകുപ്പിന്റെ ഹജ്ജ് പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന് അല്‍സുദൈസാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഏറ്റവും മുന്തിയ സേവനങ്ങള്‍ നല്കാന് ലക്ഷ്യമിട്ടുള്ള ഹറംകാര്യ വകുപ്പിന്റെ കാംപയിനും ഹറംകാര്യ വകുപ്പ് മേധാവി ഉദ്ഘാടനം ചെയ്തു. തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് ഹറംകാര്യ വകുപ്പ് ഈ കാംപയിന് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."