പഠനം ആസ്വദിച്ച് കുട്ടികള്‍; രക്ഷിതാക്കള്‍ക്കും പരിശീലനം
എടച്ചേരി: സംസ്ഥാനത്തെ ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളുള്ള പ്രൈമറി സ്‌കൂളുകളില്‍ 'ഹലോ ഇംഗ്ലീഷ്' പ്രോഗ്രാം നിലവില്‍വന്നു. പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മുന്‍കൈയെടുത്താണ് പദ്ധതി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്നത്. ഇതിന് ആവശ്യമായ പരിശീലനങ്ങള്‍ കഴിഞ്ഞ അവധിക്കാലത്തുതന്നെ അധ്യാപകര്‍ക്ക് നല്‍കിയിരുന്നു.
വിദ്യാഭ്യാസമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയാറാക്കിയ 'ടീച്ചേഴ്‌സ് ജേണല്‍'എന്ന പേരിലുള്ള ഓരോ കൈപുസ്തകവും വിദ്യാലയങ്ങളില്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലേക്കാണ് ഇത്തരമൊരു കൈപുസ്തകം തയാറാക്കി വിതരണം നടത്തിയത്. രണ്ടുഭാഗങ്ങളായുള്ള ഈ പുസ്തകത്തിന്റെ ആദ്യഭാഗത്ത് ഇംഗ്ലീഷ് ഭാഷയില്‍ കുട്ടികളുടെ നിലവിലുള്ള അറിവ് മനസിലാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഭാഗം പൂര്‍ത്തിയാക്കുന്നതോടെ ഓരോ ക്ലാസിലെയും ഒന്നാമത്തെ യൂനിറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ 'ഹലോ ഇംഗ്ലീഷ് 'രീതിയില്‍ പഠിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും അടങ്ങിയതാണ്. ഓരോ അധ്യാപകനും തങ്ങള്‍ ക്ലാസില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപപ്പെട്ട കുട്ടികളുടെ ഉല്‍പന്നങ്ങള്‍ സൂക്ഷിക്കേണ്ടതുമാണ്. ഓരോ ജില്ലയിലും അതാതു ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടരുടെ നേതൃത്വത്തിലുള്ള മോണിറ്ററിങ് ടീം സന്ദര്‍ശിക്കും.
കഴിഞ്ഞ അധ്യയന വര്‍ഷത്തിന്റെ അവസാനത്തില്‍ എല്ലാ വിദ്യാലയങ്ങളിലും രക്ഷിതാക്കളുടെയും, പൂര്‍വ വിദ്യാര്‍ഥികളുടെയും മറ്റും സഹകരണത്തോടെ കൃത്യമായ അക്കാദമിക് മാസ്റ്റര്‍ പ്ലാനുകള്‍ തയാറാക്കി ബി.ആര്‍.സി കേന്ദ്രങ്ങളില്‍ നല്‍കിയിരുന്നു. എല്ലാ വിദ്യാലയ അധികൃതരും ഈ മാസ്റ്റര്‍ പ്ലാനില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. തുടര്‍ന്നാണ് നേരത്തെ ചില അധ്യാപകര്‍ക്ക് മാത്രം പരിചയപ്പെടുത്തിയ'ഹലോ ഇംഗ്ലീഷ് ' പ്രോഗ്രാം മുഴുവന്‍ അധ്യാപകര്‍ക്കും നല്‍കാന്‍ തീരുമാനമായത്.
ഇതനുസരിച്ചാണ് ഇക്കഴിഞ്ഞ അവധിക്കാലത്ത് ഓരോ അധ്യാപകനും എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഇംഗ്ലീഷ് പരിശീലനം നല്‍കിയത്. മറ്റു വിഷയങ്ങളില്‍ പരിശീലനത്തിന് പങ്കെടുക്കേണ്ടതിനാല്‍ മാറിനിന്ന അധ്യാപകര്‍ക്കും 'ഹലോ ഇംഗ്ലീഷ് 'പ്രോഗ്രാം പരിചയപ്പെടുത്താന്‍വേണ്ടി ഒരു ദിവസത്തെ പ്രത്യേക പരിശീലന പരിപാടിയും കഴിഞ്ഞ ദിവസത്തോടെ പൂര്‍ത്തിയായി.
അതിനിടെ അധ്യാപകര്‍ക്ക് നല്‍കിയ 'ടീച്ചേഴ്‌സ് ജേണലിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് രക്ഷിതാക്കളെ സ്‌കൂളില്‍ വിളിച്ചുവരുത്തി അവര്‍ക്കും ഈ പ്രത്യേക പദ്ധതി പരിചയപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. ഇതിനായി അവര്‍ക്ക് നല്‍കേണ്ട പരിശീലനങ്ങള്‍ എന്തൊക്കെയാണെന്നും അധ്യാപക ജേണലില്‍ വിശദമായി പറയുന്നുണ്ട്. കളികള്‍ക്കും പാട്ടുകള്‍ക്കും, കഥകള്‍ക്കും പ്രാധാന്യം നല്‍കി ആശയവിനിമയത്തിലൂടെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്ന 'ഹലോ ഇംഗ്ലീഷ് 'രീതിയില്‍ അധ്യാപകര്‍ ഏറെ സംതൃപ്തരാണ്. പ്രാഥമിക വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് ഭാഷയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ പദ്ധതി കുട്ടികളിലും രക്ഷിതാക്കളിലും ഇതിനകം തന്നെ നല്ല മതിപ്പുണ്ടാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."