HOME
DETAILS

പ്രചാരണ വിഷയങ്ങളില്‍ മുന്നണികള്‍ക്കെല്ലാം അവ്യക്തത

  
backup
April 07 2019 | 19:04 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a3-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81



തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായപ്പോഴും പ്രചാരണത്തിനുള്ള പ്രധാന മുദ്രാവാക്യം എന്താണെന്ന കാര്യത്തില്‍ മുന്നണികള്‍ക്കുള്ളില്‍ ഇപ്പോഴും അവ്യക്തത.


കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ ഭരണവും അവരുടെ രാജ്യത്തെ പ്രവര്‍ത്തനങ്ങളുമാണ് ഇടതുമുന്നണി പ്രചാരണത്തിന്റെ തുടക്കത്തില്‍ ആയുധമായി ഉപയോഗിച്ചിരുന്നത്.
മാത്രമല്ല കേന്ദ്രം ഭരിച്ചിരുന്ന യു.പി.എ സര്‍ക്കാരിന്റെ വീഴ്ചകളും അവര്‍ പറഞ്ഞിരുന്നു. പക്ഷെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയതോടെ അവരുടെ പ്രചാരണം കോണ്‍ഗ്രസിനെ കേന്ദ്രീകരിച്ച് ശക്തമാകുകയായിരുന്നു. രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും കൂടുതല്‍ കടന്നാക്രമിക്കുകയാണ് ഇടതുപക്ഷം ഇപ്പോള്‍ ചെയ്യുന്നത്.


അതുകൊണ്ടുതന്നെ ബി.ജെ.പിയെയും അവരുടെ വര്‍ഗീയ നയങ്ങളെയും കണക്കറ്റ് വിമര്‍ശിക്കുന്നതില്‍ ഇടതുമുന്നണി ഇളവു വരുത്തിയിട്ടുണ്ട്. കേരളത്തില്‍ തങ്ങളെ സംബന്ധിച്ചിടത്തോളം ബി.ജെ.പിയെ കാര്യമായി എതിര്‍ക്കേണ്ടിവരില്ലെന്ന കണക്കുകൂട്ടലും പുതിയ രാഷ്ട്രീയ സാഹചര്യവുമാണ് ഇതിന് ഇടതുമുന്നണിയെ പ്രേരിപ്പിച്ചത്. മാത്രമല്ല സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയെക്കാളുപരി ഇടതു പക്ഷത്തെ നേരിട്ട് ആക്രമിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്നതും ഈ ഒരു മാറ്റത്തിനു കാരണമായിട്ടുണ്ട.്


കോണ്‍ഗ്രസാകട്ടെ ആദ്യഘട്ടത്തില്‍ സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ കേന്ദ്രീകരിച്ചായിരുന്നു തുടങ്ങിയത്. പിന്നീട് അതില്‍ നിന്ന് അവര്‍ വ്യതിചലിച്ചു. തുടര്‍ച്ചയായി വീണുകിട്ടിയ പൊതുവിഷയങ്ങളും രാഹുല്‍ ഗാന്ധിയുടെ വരവും അവര്‍ക്ക് പുതിയ ഊര്‍ജമാണ് നല്‍കിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ പ്രാചരണം ശക്തമാക്കുന്നതിനൊപ്പം മഹാപ്രളയം ഡാമുകള്‍ തുറന്നതിനെ തുടര്‍ന്നുണ്ടായ മനുഷ്യനിര്‍മിത ദുരന്തമാണെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടും എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ആലത്തൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരേ നടത്തിയ പരാമര്‍ശവുമെല്ലാം യു.ഡി.എഫിന്റെ പുതിയ പ്രചാരണ വിഷയങ്ങളാണ്. ഒരു പ്രത്യേക മുദ്രാവാക്യത്തില്‍ ഒതുങ്ങിനില്‍ക്കാതെയാണ് യു.ഡി.എഫിന്റെയും മുന്നോട്ടുപോക്ക്.


ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളിലായിരുന്നു ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രതീക്ഷ. പരമ്പരാഗത മുന്നണികള്‍ ചേര്‍ന്ന് ബി.ജെ.പിയുടെ അഞ്ചു വര്‍ഷക്കാലത്തെ ഭരണത്തിനെതിരേ പ്രചാരണം നടത്തുമ്പോള്‍ ശബരിമലയില്‍ പിടിച്ചു നില്‍ക്കാമെന്നും കേരളത്തിലെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത നേട്ടം കൊയ്യാമെന്നും അവര്‍ പ്രതീക്ഷിച്ചു. പക്ഷെ പെരുമാറ്റച്ചട്ട ലംഘനമാകുമെന്നയാതോടെ അവര്‍ക്ക് ശബരിമല വിഷയത്തില്‍ നിന്നു പിന്നാക്കം പോകേണ്ടിവന്നു. ഇതോടെ ബി.ജെ.പിക്ക് പ്രധാന ആയുധം നഷ്ടമായിരിക്കുകയാണ്. വിശ്വാസ സംരക്ഷകരാണു തങ്ങളെന്നതിനു പുറമെ ഒരു മാറ്റത്തിനായി ബി.ജെ.പിയെ പരീക്ഷിക്കൂ എന്നു മാത്രമാണ് അവര്‍ക്കിപ്പോള്‍ പറയാനുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാകുമ്പോഴും പ്രധാന പ്രചാരണ വിഷയമെന്തെന്ന കാര്യത്തില്‍ മുന്നണികള്‍ക്ക് അവ്യക്തത തന്നെയാണുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago