HOME
DETAILS
MAL
ക്ഷേത്രകവര്‍ച്ച: മോഷ്ടാവ് അറസ്റ്റില്‍
backup
April 24 2017 | 21:04 PM
എടക്കാട്: ക്ഷേത്രവിഗ്രഹത്തില്‍ നിന്നു സ്വര്‍ണതാലി കളവു ചെയ്തു മുങ്ങിനടക്കുകയായിരുന്ന പ്രതിയെ എടക്കാട് പൊലിസ് അറസ്റ്റു ചെയ്തു. പാനൂര്‍ സ്വദേശി ചെറിയാകാട് വീട്ടില്‍ അബൂബക്കറിനെയാ(40)ണ് എടക്കാട് എസ്.ഐ മഹേഷും സംഘവും അറസ്റ്റു ചെയ്തത്. എടക്കാട് ഒ.കെ യു.പി സ്കൂളിനു സമീപത്തെ കോട്ടയാട് ശിവക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ മാലയാണ് കഴിഞ്ഞമാസം 17ന് കവര്‍ച്ച പോയത്. പൊലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞുവെങ്കിലും മുങ്ങിനടക്കുകയായിരുന്നു. അബൂബക്കറിനെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."