സപ്പോര്‍ട്ട് ഗ്രൂപ്പ് രൂപീകരിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കോട്ടയം: ജില്ലയിലെ എല്ലാ വീടുകളിലും ശൗചാലയം ഉറപ്പുവരുത്തുന്നതിന് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഒ.ഡി.എഫ് സപ്പോര്‍ട്ട് ഗ്രൂപ്പ് രൂപീകരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍, സെക്രട്ടറി, പഞ്ചായത്ത്തല ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തണം. ഗുണഭോക്താക്കളെ സന്ദര്‍ശിച്ച് ശൗചാലയ നിര്‍മ്മാണ പുരോഗതി ഉറപ്പുവരുത്തല്‍ സമയബന്ധിതമായി പൂര്‍ത്തീകരണം എന്നിവ സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ ഉത്തരവാദിത്വമാണ്.
ശൗചാലയ നിര്‍മാണം 20 ന് ആരംഭിക്കും. ഇതിനായി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയിട്ടുളള പദ്ധതികള്‍ അംഗീകരിക്കുന്നതിന് നാളെ ഉച്ചയ്ക്ക് 12 ന് ജില്ലാ ആസൂത്രണ സമിതി യോഗം ചേരും.
ഹ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."