HOME
DETAILS
MAL
മുക്കം ടൗണില്‍ കുടിവെള്ള വിതരണം നിലച്ചിട്ട് ഒന്നരമാസം
backup
July 10 2018 | 21:07 PM
മുക്കം: നിരവധി കൂള്‍ബാറുകളും ഹോട്ടലുകളും പ്രവര്‍ത്തിക്കുന്ന മുക്കം ടൗണിലെ വിവിധ ഭാഗങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം താറുമാറായതോടെ വ്യാപാരികളും പ്രദേശവാസികളും ദുരിതത്തില്‍. മുക്കം ഓര്‍ഫനേജ് റോഡ്, മാര്‍ക്കറ്റ് റോഡ് തുടങ്ങിയ ഭാഗങ്ങളില്‍ ഒന്നര മാസമായി കുടിവെള്ള വിതരണം മുടങ്ങി കിടക്കുകയാണ്. ഇതോടെ ഈ വെള്ളത്തെ ആശ്രയിച്ച് കഴിയുന്ന പ്രദേശത്തെ നിരവധി കുടുംബങ്ങളും ദുരിതത്തിലായിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ പല സ്ഥലങ്ങളിലും കുഴിയെടുത്ത് പരിശോധന നടത്തിയെങ്കിലും പ്രശ്‌ന പരിഹാരം ഇനിയും അകലെയാണ്. അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് മുക്കത്തെ വ്യാപാരികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."