HOME
DETAILS

ഷാഹി ജുമാ മസ്ജിദ് സര്‍വേ: എതിര്‍പ്പുമായി ജനക്കൂട്ടം; പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്

  
Web Desk
November 24, 2024 | 6:12 AM

Clashes Erupt During Survey at Shahi Jama Masjid in Uttar Pradesh

ന്യൂഡല്‍ഹി: യു.പിയിലെ സംഭാല്‍ ജില്ലയില്‍ ഷാഹി ജുമാ മസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം. സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് ജനക്കൂട്ടം രംഗത്തെത്തി. പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പൊലിസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും കണ്ണീര്‍ വാതചകകം പ്രയോഗിക്കുകയും ചെയ്തു. 

ഇന്ന് രാവിലെ ആറ് മണിക്ക് ഡി.എം രാജേന്ദ്ര പാന്‍സിയയുടെ മേല്‍നോട്ടത്തിലാണ് സര്‍വേക്കായി പ്രത്യേക സംഘം എത്തിയത്. എസ്.പി കൃഷ്ണ ബിഷ്‌ണോയ്, എസ്.ഡി.എ വന്ദന മിശ്ര, സി.ഐ അനുജ് ചൗധരി, തഹസില്‍ദാര്‍ രവി സോന്‍കര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും സര്‍വേയുടെ ഭാഗമായി എത്തിയിരുന്നു.


പൊലിസിന്റേയും റാപ്പിഡ് റെസ്‌പോണ്‍സ് ഫോഴ്‌സിന്റേയും നിരവധി സംഘങ്ങളും സര്‍വേ നടത്താനെത്തിയവര്‍ക്കൊപ്പമുണ്ടായിരുന്നു. 
 സര്‍വേ തുടങ്ങി രണ്ട് മണിക്കൂറിന് ശേഷമാണ് പ്രതിഷേധമുണ്ടായത്. പിന്നാലെ പൊലിസ് ലാത്തിച്ചാര്‍ജ് ആരംഭിച്ചു. കണ്ണീര്‍ വാതകവും പ്രയോഗിച്ചു. 

സര്‍വേ നടത്താനെത്തിയവര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞെന്നാണ് പൊലിസ് നടപടിക്ക് ന്യായീകരണമായി പറയുന്നത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നവംബര്‍ 19ന് കേരള ദേവി ക്ഷേത്ര കമിറ്റിയുടെ അംഗങ്ങള്‍ കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്നാണ് പള്ളിയുടെ സര്‍വേക്ക് കളമൊരുങ്ങിയത്. ചാന്‍ഡൗസിയിലെ സിവില്‍ സീനിയര്‍ ഡിവിഷന്‍ കോടതിയിലാണ് ഇവര്‍ ഹരജി സമര്‍പ്പിച്ചത്.

ഷാഹി ജുമുഅ മസ്ജിദ് മുമ്പ് ശ്രീ ഹരിഹര്‍ ക്ഷേത്രമായിരുന്നുവെന്നാണ് ഹരജിക്കാര്‍ ആരോപിക്കുന്നത്. ബാബറിന്റെ ഭരണകാലത്ത് 1529ലാണ് ഇത് പള്ളിയായി മാറ്റിയതെന്നും ഹരജിക്കാര്‍ ആരോപിച്ചു. ഹരജി പരിഗണിച്ച കോടതി ജഡ്ജി ആദിത്യ സിങ് സര്‍വേക്ക് ഉത്തരവിടുകയും ഇതിന്റെ ഫോട്ടോയും വിഡിയോയും എടുത്ത് സൂക്ഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പിന്നീട് അന്ന് വൈകുന്നേരം തന്നെ സര്‍വേ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ന് വീണ്ടും വിശദമായ സര്‍വേ നടത്തുന്നത്.

A survey at the Shahi Jama Masjid in Sambhal, Uttar Pradesh, sparked violent clashes between police and protestors.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഞ്ഞുവീശി 'ഡിറ്റ് വാ'; ശ്രീലങ്കയിൽ കനത്ത നാശനഷ്ടം; മരണ സംഖ്യ നൂറ് കടന്നതായി റിപ്പോർട്ട് 

International
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോട്ട് പോരാട്ടം കനക്കുന്നു; നേരത്തെയിറങ്ങി യുഡിഎഫ്

Kerala
  •  3 days ago
No Image

ഡൈനോസറും ഫാന്റസിയും ഒന്നിക്കുന്ന വര്‍ണങ്ങളുടെ മായാലോകവുമായി ദുബൈ ഗാര്‍ഡന്‍ ഗ്ലോ സീസണ്‍ 11 ന് തുടക്കം

uae
  •  3 days ago
No Image

'ഡിറ്റ് വാ' ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്; കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട മഴ; അഞ്ച് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

Kerala
  •  3 days ago
No Image

ടിക്കറ്റിനെച്ചൊല്ലി തർക്കം: ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇ തള്ളിയിട്ട യുവതി മരിച്ചു

National
  •  3 days ago
No Image

ബിഹാർ തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളാണ് നടന്നത്; തെളിവുകൾ നിരത്തി മോദി സർക്കാരിനെ വെല്ലുവിളിച്ച് ധ്രുവ് റാഠി

National
  •  3 days ago
No Image

മിന്നും നേട്ടത്തിൽ ഹർമൻപ്രീത് കൗർ; ലോകം കീഴടക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വീണ്ടും തിളങ്ങുന്നു

Cricket
  •  3 days ago
No Image

കർണാടകയിൽ മുഖ്യമന്ത്രി പദവിക്കുവേണ്ടി തർക്കം; സിദ്ധരാമയ്യ-ഡി കെ ശിവകുമാർ നിർണായക കൂടിക്കാഴ്ച നാളെ

National
  •  3 days ago
No Image

മക്കയിൽ നിയമലംഘനം നടത്തിയ ആയിരത്തിലധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  3 days ago
No Image

ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര പീഡനാരോപണം; എസ്എച്ച്ഒയുടെ ആത്മഹത്യാക്കുറിപ്പ് ശരിവെച്ച് യുവതിയുടെ മൊഴി

Kerala
  •  3 days ago