HOME
DETAILS

മഹാരാഷ്ട്ര: മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള 15 മണ്ഡലങ്ങളിലെ വോട്ടുകള്‍ ഇങ്ങനെ

  
Web Desk
November 24, 2024 | 5:00 AM

Maharashtra 2024 Vote Share in 15 Muslim Majority Constituencies

മലേഗാവ് സെന്‍ട്രല്‍
മത്സരിച്ച 21 സ്ഥാനാര്‍ഥികളും മുസ്‌ലിംകള്‍. 21 സ്ഥാനാര്‍ഥികള്‍ മത്സരിച്ചപ്പോള്‍ ഇന്ത്യന്‍ സെകുലര്‍ ലാര്‍ജസ്റ്റ് അസംബ്ലി ഓഫ് മഹാരാഷ്ട്ര (ഇസ്‌ലാം) സ്ഥാനാര്‍ഥി ആസിഫ് ശൈഖ് റഷീദ് ജയിച്ചു. മജ്ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ മുഫ്തി മുഹമ്മദ് ഇസ്മാഈല്‍ അബ്ദുല്‍ ഖാലിഖ് രണ്ടാമതെത്തി. 

എസ്.പി മൂന്നാമതും കോണ്‍ഗ്രസ് നാലാമതും എത്തി. ഏഴാംസ്ഥാനത്തെത്തിയ എസ്.ഡി.പി.ഐ 459 വോട്ട് നേടി. നോട്ടക്ക് 1089 വോട്ടും ലഭിച്ചു.

മന്‍ഖുര്‍ദ്
എസ്.പിയുടെ അബൂ ആസിം അസ്മി 12,753 വോട്ടുകള്‍ക്ക് ജയിച്ചു. ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ രണ്ടും ശിവസേന (ഷിന്‍ഡേ) മൂന്നും എന്‍.സി.പിയുടെ (ശരദ് പവാര്‍) മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ നവാബ് മാലിക് നാലാംസ്ഥാനത്തും എത്തി

ഭീവണ്ടി ഈസ്റ്റ്
എസ്.പിയുടെ റഈസ് ഖസാം ശൈഖ് അരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ചു. ശിവസേനയുടെ (ഷിന്‍ഡെ) സന്തോഷ് മഞ്ചയ്യയാണ് രണ്ടാമതെത്തിയത്.

മുംബാ ദേവി
കോണ്‍ഗ്രസിന്റെ അമീന്‍ പട്ടേല്‍ 34,844 വോട്ടുകള്‍ക്ക് ശിവസേനയുടെ (ഷിന്‍ഡേ) ശൈന എന്‍.സിയെ പരാജയപ്പെടുത്തി. 

ഭീവണ്ടി വെസ്റ്റ്
ബി.ജെ.പിയുടെ മഹേഷ് പ്രഭാകര്‍ 31,293 വോട്ടുകള്‍ക്ക് എസ്.പിയുടെ അസ്മി റിയാസ് മുഖീമുദ്ദീനെ പരജായപ്പെടുത്തി. സ്വതന്ത്രനായ വിലാസ് പാട്ടീല്‍ 31,000 വോട്ടുകള്‍ പിടിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ ദയാനന്ദ് മോത്തിറാം നാലാംസ്ഥാനത്തെത്തി. 15,800 വോട്ടുകള്‍ നേടി മജ്ലിസ് നേതാവ് വാരിസ് പത്താന്‍ അഞ്ചാമതും എത്തി.

അമരാവതി
എന്‍.സി.പിയുടെ (ഷിന്‍ഡേ) സുലഭ് സഞ്ജയ് ഖോഡെക്ക് 5413 വോട്ടുകള്‍ക്ക് വിജയം. കോണ്‍ഗ്രസിന്റെ ഡോ. സുനില്‍പനജാബ്രാവോ ദേശ്മുഖ് തൊട്ടുപിന്നിലെത്തിയപ്പോള്‍ ആസാദ് സമാജ് പാര്‍ട്ടിയുടെ ആലിം പട്ടേല്‍ മൂന്നാംസ്ഥാനത്തും എത്തി. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ ഇര്‍ഫാന്‍ ഖാന്‍ ഉസ്മാന്‍ ഖാന് 796 വോട്ടുകളും ലഭിച്ചു.

മുമ്പ്ര
ശരദ് പവാര്‍ വിഭാഗം എന്‍.സി.പി നേതാവായ അഹവാദ് ജിതേന്ദ്ര സതീഷ് ഒരുലക്ഷത്തിനടുത്ത് വോട്ടുകള്‍ക്ക് ഷിന്‍ഡെ വിഭാഗം എന്‍.സി.പിയെ പരാജയപ്പെടുത്തി. എം.എന്‍.എസ്സിന്റെ സുശാന്ത് വിലാസ് സൂര്യവര്‍ദ് മൂന്നാംസ്ഥാനത്തും മജ്ലിസിന്റെ സര്‍ഫറാസ് ഖാന്‍ നാലാമതും എത്തി. ആറാം സ്ഥാനത്തെത്തിയ എസ്.ഡി.പി.ഐയുടെ സര്‍ഫറാസ് സയ്യിദ് അലി ശൈഖിന് 1078 ഉം വോട്ടുകള്‍ നേടി.


അകോല വെസ്റ്റ്
കോണ്‍ഗ്രസിന്റെ സാജിദ് ഖാന്‍ പത്താന്‍ 1283 വോട്ടുകള്‍ക്ക് ബി.ജെ.പിയുടെ അഗര്‍വാള്‍ വിജയ് കമല്‍ കിഷോറിനെ പരാജയപ്പെടുത്തി. പത്താംസ്ഥാനത്തെത്തിയ എസ്.ഡി.പി.ഐയുടെ മുഹമ്മദ് സുഹൈലല്‍ ഹുസൈന്‍ 131 വോട്ടുകള്‍ നേടി. മണ്ഡലത്തില്‍ നോട്ടക്ക് 1257 വോട്ടുകളും ലഭിച്ചു.

ബൈഖള
ഷിന്‍ഡെ പക്ഷത്തെ ഉദ്ധവ് പക്ഷത്തിന്റെ മനോജ് പന്തുറാംഗ് 31,000ല്‍പ്പരം വോട്ടുകള്‍ക്ക് കീഴടക്കി. മൂന്നാമതെത്തിയ മജ്ലിസിന്റെ ഫയാസ് അഹമ്മദിന് 5531 വോട്ടുകള്‍ മാത്രം ലഭിച്ചു.


ഔറംഗാബാദ് സെന്‍ട്രല്‍
മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ സിദ്ദീഖി നസീറുദ്ദീനെ ശിവസേനയുടെ (ഷിന്‍ഡെ) ജയ്സ്വാള്‍ പ്രദീപ് എണ്ണായിരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. മുതിര്‍ന്ന ഉദ്ധവ് പക്ഷം നേതാവ് ഡോ. ബാലാസാഹെബ് തൊറാട്ടാണ് മൂന്നാംസ്ഥാനത്തെത്തിയത്. 24 സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരിച്ചത്. എസ്.ഡി.പി.ഐയുടെ മുസമ്മില്‍ ഖാന്‍ നൂറൂല്‍ ഹസന്‍ ഖാന് 318 വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

ഔറംഗാബാദ് വെസ്റ്റ്
ഇരുശിവസേനകളും ഏറ്റുമുട്ടിയ ഇവിടെ ഷിന്‍ഡെ പക്ഷം 16,351 വോട്ടുകള്‍ക്ക് വിജയിച്ചു. വി.ബി.എയുടെ അഞ്ജന്‍ ലക്ഷ്മണ്‍ മൂന്നാമതെത്തി. 

വെര്‍സോവ
ഉദ്ധവ് പക്ഷ ശിവസേനയുടെ പ്രധാന നേതാവ് ഹാറൂണ്‍ ഖാന്‍ 1600 വോട്ടുകള്‍ക്ക് ബി.ജെ.പിയെ പരാജയയപ്പെടുത്തി. മജ്ലിസ് മത്സരിച്ചെങ്കിലും 2937 വോട്ടുകളോടെ അഞ്ചാമതെത്തി. അഖില്‍ ഭാരതീയ മുസ്‌ലിം ലീഗ് (സെകുലര്‍) സ്ഥാനാര്‍ഥി അല്‍മാസ് ഹയാതുല്ലാ ശൈഖിന് 252 വോട്ടുകള്‍ ലഭിച്ചു.


ധാരാവി
ഷിന്‍ഡെ പക്ഷത്തിന്റെ രാജേഷ് ശിവദാസിനെ കോണ്‍ഗ്രസിന്റെ ഡോ. ഗെയ്ക്കുവാദ് ജ്യോതി ഏക്നാഥ് 23,459 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ബി.എസ്.പി മൂന്നാംസ്ഥാനത്തെത്തി.

ബാന്ദ്ര ഈസ്റ്റ്
അജിത് പവാര്‍ വിഭാഗം നേതാവും കൊല്ലപ്പെട്ട മുന്‍ മന്ത്രിയുമായ ബാബ സിദ്ദീഖിന്റെ മകന്‍ സീഷാന്‍ സിദ്ദീഖിനോട് ശിവസേന (ഉദ്ധവ് പക്ഷം) സ്ഥാനാര്‍ഥി വരുണ്‍ സതീഷ് സര്‍ദേശായി 11365 വോട്ടുകള്‍ക്ക് വിജയിച്ചു. എം.എന്‍.എസ് മൂന്നാമതെത്തി.


കുര്‍ള
ശിവസേനകള്‍ തമ്മില്‍ ഏറ്റുമുട്ടിയ ഇവിടെ ഷിന്‍ഡെ പക്ഷത്തിന് 4187 വോട്ടുകള്‍ക്ക് വിജയം. മജ്ലിസിന്റെ അഡ്വ. അസ്മ ശൈഖ് 3945 വോട്ടുകളോടെ നാലാമതെത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം ബീച്ച് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Kerala
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോടിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ബോംബേറ്

Kerala
  •  5 days ago
No Image

തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; - വി.ഡി. സതീശൻ

Kerala
  •  5 days ago
No Image

നോൾ കാർഡ് എടുക്കാൻ മറന്നോ?, ഇനി ഡിജിറ്റലാക്കാം; ഇങ്ങനെ ചെയ്താൽ മതി | Digital Nol Card

uae
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; കോഴിക്കോടിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

യുഎഇയിൽ തണുപ്പേറുന്നു; നാളെ തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

uae
  •  5 days ago
No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  5 days ago
No Image

ശബരിമലയിൽ ഭക്തരുടെ ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; ഒമ്പത് പേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  5 days ago
No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  5 days ago