വിവാഹത്തെ കുറിച്ച അപവാദ പ്രചാരണങ്ങള്‍; നിയമ നടപടിയുമായി എ.ആര്‍. റഹ്‌മാന്‍; പരാമര്‍ശങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ്
തങ്ങളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് അപവാദ പ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംഗീത സംവിധായകനും ഗായകനുമായ എ.ആര്‍. റഹ്‌മാന്‍. കെട്ടിച്ചമച്ചതും അപകീര്‍ത്തിപരവുമായ പ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ നോട്ടിസ് അയച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. റഹ്‌മാന് വേണ്ട് നര്‍മദ സമ്പത്ത് അസോസിയേറ്റ്‌സ് ആന്‍ഡ് അഡ്വക്കറ്റ്‌സ് ആണ് വക്കീല്‍ നോട്ടിസ് അയച്ചത്.
ചില സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളും റഹ്‌മാന്റെ സ്വകാര്യജീവിതത്തേക്കുറിച്ച് സാങ്കല്‍പ്പികവും അപകീര്‍ത്തികരവുമായ കഥകള്‍ എഴുതാനാരംഭിച്ചെന്ന് നോട്ടീസില്‍ പറയുന്നു. റഹ്‌മാന്റെ ദാമ്പത്യത്തകര്‍ച്ചയെക്കുറിച്ച് പറയുന്ന അടിസ്ഥാനരഹിതമായ അഭിമുഖങ്ങളും പ്രചരിച്ചവയിലുണ്ടായിരുന്നെന്നും നോട്ടിസിലുണ്ട്. 24 മണിക്കൂറിനുള്ളില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കംചെയ്യണമെന്നാണ് മുന്നറിയിപ്പ്. അല്ലാത്തപക്ഷം ഭാരതീയ ന്യായസംഹിതയിലെ 356ാം വകുപ്പ് പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പാണ് എ.ആര്‍. റഹ്‌മാനും ഭാര്യ സൈറാബാനുവും വിവാഹമോചിതരാവുകയാണെന്ന വാര്‍ത്ത പുറത്തുവന്നത്. അതേദിവസം തന്നെ റഹ്‌മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേയും പ്രഖ്യാപിച്ചു. അതോടെ റഹ്‌മാന്റെ വിവാഹമോചനത്തിന് പിന്നില്‍ മോഹിനി ഡേയുമായുള്ള ബന്ധമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നു. എന്നാല്‍ മോഹിനിയും റഹ്‌മാന്റെ മക്കളും ഈ വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. എന്നാല്‍ പ്രചാരണങ്ങള്‍ക്ക് അറുതിയുണ്ടായില്ല. തുടര്‍ന്നാണ് തന്നെക്കുറിച്ച് അപവാദപ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ എ.ആര്‍. റഹ്‌മാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."