ശിവശങ്കര്‍ നടത്തിയ വിമാനയാത്രകളിലും സംശയം
തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നു തെളിഞ്ഞ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ എം. ശിവശങ്കര്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ നടത്തിയ ആഭ്യന്തര വിമാനയാത്രകളും സംശയത്തില്‍.
ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം മൂന്ന് യാത്രകള്‍ നടത്തിയ ശേഷം ഇതിനെല്ലാം സര്‍ക്കാര്‍ പിന്നീട് അംഗീകാരം നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മൂന്ന്, അഞ്ച്, ഏഴ് തിയതികളില്‍ നടത്തിയ വിമാനയാത്രകള്‍ ആമാസം 17ന് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.
മൂന്നിന് ന്യൂഡല്‍ഹിയിലേക്കാണ് ശിവശങ്കര്‍ നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാനായി പോയത്. തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം നാലിന് ടികോണ്‍ യോഗത്തിന് കൊച്ചിയിലേക്കും ഏഴിന് കെ ഫോണുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ബംഗളൂരുവിലേക്കും പോയി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിമാനയാത്രകള്‍ക്ക് മുന്‍കൂര്‍ അനുമതി ലഭിച്ചിരിക്കണമെന്ന മാനദണ്ഡം പാലിക്കാതെ യാത്ര നടത്തിയ ശേഷം അവയെല്ലാം ക്രമപ്പെടുത്തുകയാണ് ചെയ്തത്.
ഔദ്യോഗിക വാഹനത്തിനു പുറമേ മറ്റൊരു വാഹനംകൂടി തന്റെ അധീനതയില്‍ വച്ച് ശിവശങ്കര്‍ ഉപയോഗിച്ചിരുന്നതായ വിവരവും പുറത്തുവന്നിട്ടുണ്ട്. ഈ വാഹനം എന്താവശ്യത്തിനാണ് ഉപയോഗിച്ചിരുന്നതെന്നതും ദുരൂഹമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."