ശമ്പളമില്ലാതെ ഒരു വര്‍ഷം; ഒടുവില്‍ മത്സ്യത്തൊഴിലാളികള്‍ നാട്ടിലേക്ക്
ജിദ്ദ: ഒരു വര്‍ഷമായി സ്‌പോണ്‍സര്‍ ശമ്പളക്കുടിശ്ശിക വരുത്തിയത് കാരണം ജീവിതം ദുരിതത്തിലായ അഞ്ച് മത്സ്യത്തൊഴിലാളികള്‍ സാമൂഹിക പ്രവര്‍ത്തകരുടെയും എംബസിയുടെയും സഹായത്തോടെ നാട്ടിലേക്ക് തിരിച്ചു. പ്രണോ ദിബല്‍ഷ്, തൊമ്മയ് അഭിഷേക് സ്റ്റാനിസ്ലസ്, ലൂക്കാസ് ആന്റണി, ഗോല്‍ബി ഫ്രാന്‍സിസ്, ശിവാനന്ദന്‍ സുബ്ബയ്യ എന്നീ തൊഴിലാളികളാണ് ദുരിതജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. തമിഴ്‌നാട് സ്വദേശികളായ ഇവര്‍ ഒരേ സ്‌പോണ്‍സറുടെ കീഴിലായിരുന്നു ജോലി ചെയ്തിരുന്നത്.
മൂന്നുവര്‍ഷമായി പ്രവാസജീവിതം നയിക്കുന്ന ഇവര്‍ക്ക് പലപ്പോഴും ശമ്പളം സമയത്ത് കിട്ടിയിരുന്നില്ല. ശമ്പളക്കുടിശ്ശിക ഒരു വര്‍ഷത്തോളമായപ്പോള്‍, അവര്‍ പ്രതിഷേധിച്ചെങ്കിലും സ്‌പോണ്‍സര്‍ വകവച്ചില്ല.
നാട്ടിലെ ബന്ധുക്കള്‍ തമിഴ്‌നാട് സര്‍ക്കാരിനും അധികൃതര്‍ക്കും കേന്ദ്രവിദേശകാര്യ വകുപ്പിലും പരാതിപ്പെട്ടിട്ടും ഫലമുണ്ടായിരുന്നില്ല.
ഇവരുടെ ദുരിതമറിഞ്ഞ സാമൂഹിക പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുകയും തുടര്‍ന്ന് ഇവര്‍ ദമാം ലേബര്‍ കോടതിയില്‍ സ്‌പോണ്‍സര്‍ക്കെതിരേ കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്‌പോണ്‍സര്‍ ഇവരെ ഭീഷണിപ്പെടുത്തി ബലമായി സാലറി സ്‌ലിപ്പുകളില്‍ ഒപ്പിട്ടുവാങ്ങുന്നത് രഹസ്യമായി മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.
കോടതിയില്‍ വിഡിയോ കണ്ടതോടെ ലേബര്‍ ഓഫിസര്‍ക്ക് സത്യം മനസിലായി. തുടര്‍ന്ന് തൊഴിലാളികള്‍ക്ക് കുടിശ്ശിക ശമ്പളം മുഴുവന്‍ നല്‍കി നാട്ടിലേക്ക് അയക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."