രാജ്യത്ത് ഖത്തര്‍ വിസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി
കൊച്ചിയടക്കം ഏഴ് സ്ഥലങ്ങളിലാണ് വിസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയത്
ദോഹ: കൊച്ചിയടക്കമുള്ള ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളില്‍ ഖത്തര്‍ വിസ സേവനകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. ഖത്തര്‍ വിസ ലഭിച്ച് ജോലിക്കുപോകുന്ന ഇന്ത്യക്കാര്‍ക്ക് ഇത് ഏറെ പ്രയോജനപ്രദമാകും. കൊച്ചിക്കു പുറമെ ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ലക്‌നൗ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലും കേന്ദ്രങ്ങളുടെ ഉദ്ഘാടനം നടന്നു.
ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷന് സമീപം നാഷനല്‍ പേള്‍ സ്റ്റാര്‍ ബില്‍ഡിങ്ങിലാണ് കൊച്ചിയിലെ വിസ കേന്ദ്രം. ഏഴു കേന്ദ്രങ്ങളും തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പ്രവര്‍ത്തിക്കുക. 00914461331333 എന്ന ടെലിഫോണ്‍ നമ്പര്‍ മുഖേനയും ശിളീ.ശിറ@ൂമമേൃ്ശമെരലിലേൃ.രീാ എന്ന ഇ മെയില്‍ മുഖേനയും കേന്ദ്രങ്ങളുമായി ബന്ധപ്പെടാം. പ്രവാസി തൊഴിലാളികള്‍ക്ക് ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റ്(ആര്‍പി) നടപടിക്രമങ്ങള്‍ മാതൃരാജ്യത്തുവച്ചുതന്നെ പൂര്‍ത്തീകരിക്കാന്‍ സൗകര്യമൊരുക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ആഭ്യന്തരമന്ത്രാലയം ഓഫിസിലെ ഉപദേഷ്ടാവ് മേജര്‍ ജനറല്‍ അബ്ദുല്ല സലീം അല്‍അലി, ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സിലെ വിസ സപ്പോര്‍ട്ട് സര്‍വിസസ് വകുപ്പ് ഡയരക്ടര്‍ മേജര്‍ അബ്ദുല്ല ഖലീഫ അല്‍മുഹന്നദി, വിസ വിഭാഗം തലവന്‍ ക്യാപ്റ്റന്‍ നാസര്‍ അല്‍ഖലഫ്, വിസ സപ്പോര്‍ട്ട്‌സ് സര്‍വിസസ് സാങ്കേതിക പഠനവിഭാഗം തലവന്‍ ക്യാപ്റ്റന്‍ ഖാലിദ് അല്‍നുഐമി, ഇന്ത്യന്‍ സര്‍ക്കാരിന്റെ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുത്തു. ഇതുവരെ മെഡിക്കല്‍ പരിശോധന, ബയോമെട്രിക് വിവരശേഖരണം എന്നിവ ഖത്തറിലാണ് നടത്തിയിരുന്നത്. അതിനാണിപ്പോള്‍ മാതൃരാജ്യത്തുതന്നെ സൗകര്യമൊരുക്കിയിരിക്കുന്നത്. തൊഴില്‍ കരാര്‍ വായിച്ചുമനസിലാക്കി ഡിജിറ്റല്‍ രൂപത്തില്‍ ഒപ്പുവയ്ക്കാനാകും. രാജ്യാന്തര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വിസ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."