HOME
DETAILS

സ്വപ്ന ബംഗളൂരുവിലേക്ക് കടന്നത് ഉന്നതരുടെ അറിവോടെ

  
backup
July 13 2020 | 03:07 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%a8-%e0%b4%ac%e0%b4%82%e0%b4%97%e0%b4%b3%e0%b5%82%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കേരളം വിട്ടത് ഉന്നതരുടെ അറിവോടെ.കേരള പൊലിസിന്റെ ഇന്റലിജന്‍സിലെ തന്നെ ഉന്നതോദ്യോഗസ്ഥര്‍ ഇവര്‍ക്ക് രക്ഷപ്പെടുന്നതിനുള്ള വഴിയൊരുക്കുകയായിരുന്നുവെന്നാണ് വിവരം. 
 തിരുവനന്തപുരത്തുനിന്ന് ദേശീയ പാതയിലൂടെ നേരിട്ട് പോകുന്നതിനു പകരം തിരുവനന്തപുരത്തുനിന്ന് നെടുമങ്ങാട്, പാലോട് വഴി എം.സി റോഡിലെത്തി അവിടെ നിന്നു കൊച്ചിയിലേക്ക് പോവുകയായിരുന്നുവെന്നാണ് പൊലിസിലെ തന്നെ ചില കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള തിരുവനന്തപുരം നഗരവും കൊവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ള സംസ്ഥാന അതിര്‍ത്തിയും കടന്നുപോകാന്‍ കൃത്യമായ സമയങ്ങളില്‍ ഇടപെടലുകളുണ്ടായി. ഇതു സംബന്ധിച്ച സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും കസ്റ്റംസ് അധികൃതര്‍ കേരള പൊലിസിനെ സഹകരിപ്പിക്കാതിരുന്നത്. 
    കഴിഞ്ഞ ഞായറാഴ്ചയാണ് സ്വര്‍ണക്കടത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നത്.  തിങ്കളാഴ്ച മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആണ്. നഗരത്തിന്റെ പ്രധാനയിടങ്ങളിലെല്ലാം പൊലിസിന്റെ കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.  കേരളത്തില്‍നിന്നു പുറത്തേക്ക് പോകാന്‍ നിലവില്‍ പാസ് ആവശ്യമില്ല. എന്നാല്‍ കര്‍ണാടകത്തിലേക്ക് കടക്കാന്‍ അവരുടെ സേവ സിന്ധു ആപ്ലിക്കേഷനില്‍നിന്ന് ഇ പാസ് ലഭിക്കണം. അത് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ ഹാജരാക്കുകയും വേണം. ഇവിടെയൊക്കെയും ഉന്നതതല ഇടപെടല്‍ ഉണ്ടായെന്നാണ്  വിവരം. പ്രതികള്‍ വലയിലാകുമെന്ന വിവരമറിഞ്ഞ് മുഖംരക്ഷിക്കുന്നതിന്  വേണ്ടിയായിരുന്നു കേരള പൊലിസ് അന്വേഷണ സംഘത്തെ നിയോഗിച്ചതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
വിഷയത്തില്‍ സര്‍ക്കാരിനെതിരേ പോര്‍മുഖം തുറന്ന് കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. ബംഗളൂരുവില്‍നിന്നുള്ള അറസ്റ്റ് വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എല്‍.എമാരായ വി.ഡി സതീശന്‍, ഷാഫി പറമ്പില്‍, വി.ടി ബല്‍റാം, കെ.എസ് ശബരീനാഥന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തുടങ്ങിയവരൊക്കെ  പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍  തന്നെ വഴിയൊരുക്കിയെന്ന ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  14 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  14 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  14 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago