യൂത്ത് ലീഗ് ഉപരോധത്തില്‍ പ്രശ്നപരിഹാരം
മാവൂര്‍: ജീവനക്കാരില്ലാത്തതില്‍ പ്രതിഷേധിച്ച് പെരുവയല്‍ വില്ലേജ് ഓഫിസ് മുസ്്ലിംയൂത്ത്ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇന്നലെ നൂറുക്കണക്കിന് ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസില്‍ എത്തിയിരുന്നു. എന്നാല്‍ ആകെയുïായിരുന്നത് ഒരു വില്ലേജ് അസിസ്റ്റന്റ് മാത്രമായിരുന്നു. ഇതേതുടര്‍ന്നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരെത്തി ഓഫിസ് ഉപരോധിച്ചത്. രï് മാസം മുമ്പ് ഇതേ ആവശ്യത്തില്‍ യൂത്ത്ലീഗ് ഉപരോധം സംഘടിപ്പിച്ചിരുന്നു അന്ന് ഫോണില്‍ ബന്ധപ്പെട്ട് തഹസില്‍ദാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഉപരോധം അവസാനിച്ചത്. തുടര്‍ന്ന് പ്രശ്നത്തിന് പരിഹാരമായെങ്കിലും വീïും പഴയ സ്ഥിതി ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് ഉപരോധം സംഘടിപ്പിച്ചത്.
നിസ്സാര സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പോലും ഇവിടെ പലതവണ കയറിയിറങ്ങേï സ്ഥിതിയാണുള്ളത്. അപേക്ഷകള്‍ കാണാതാകുന്ന സ്ഥിതിയും ജീവനക്കാരുടെ അസാന്നിധ്യവും ഇവിടെ പതിവാണ്. തഹസില്‍ദാര്‍ കെ.ബാലന് നേരിട്ട് എത്തി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് രï് മണിക്കൂറോളം നീï ഉപരോധസമരം അവസാനിച്ചത്. ജീവനക്കാരുടെ സാന്നിധ്യം ഉറപ്പാക്കാമെന്നും ഒഴിവുള്ള തസ്തിക രï് ദിവസത്തിനകം നികത്താമെന്നും തഹസില്‍ദാര്‍ വ്യക്തമാക്കി. അപേക്ഷകള്‍ കാണാതാകുന്ന സ്ഥിതി പരിഹരിക്കുന്നതിന് കൈപറ്റു രശീതി ഇന്നു മുതല്‍ ഏര്‍പ്പെടുത്തുന്നതിനും ചര്‍ച്ചയില്‍ തീരുമാനമായി.
സമരത്തിന് യൂത്ത്ലീഗ് പഞ്ചായത്ത് പ്രസിഡï് ഉനൈസ് പെരുവയല്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ്കോയ കായലം, മജീദ് ആണോറ, ഉസ്മാന് കുറ്റിക്കാട്ടൂര്‍, റഊഫ് കുറ്റിക്കാട്ടൂര്‍, ടി.പി ആബിദ്, കെ സാബിത്ത്നേതൃത്വം നല്കി. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ.മൂസ്സ മൗലവി, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി.കെ.ഷറഫുദ്ദീന് സമരത്തെ അഭിവാദ്യം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."