തെരുവ് കച്ചവടം നിയന്ത്രിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി
പൂനൂര്: തിരക്ക് പിടിച്ച കവലകളിലും തിരക്കേറിയ റോഡിലും ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുïാക്കുന്ന തെരുവ് കച്ചവടം നിയന്ത്രിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പൂനൂര് യൂനിറ്റ് ആവശ്യപ്പെട്ടു. പരിപാടി ജില്ലാ സെക്രട്ടറി അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. താര അബ്ദുറഹിമാന് ഹാജി അധ്യക്ഷനായി. സിപി കരീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ അബ്ദുല്‍ ശുക്കൂര്‍ മുഖ്യ പ്രഭാഷണം നടത്തി. രാജന് കാന്തപുരം, സുരേന്ദ്രന് ഉള്ളിയേരി, പി എസ് മുഹമ്മദലി, ജമീല, ഹാരിസ്, ശോഭന, ഗൈസ് ബഷീര്‍, രാഘവന് സംസാരിച്ചു. കൊയിലാïി അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ ദാസന്, ജംഷിദ് ആദം ക്ലാസ്സെടുത്തു.
ഭാരവാഹികള്‍: താര അബ്ദുറഹിമാന് ഹാജി (പ്രസിഡï്)സികെ അബ്ദുല്‍ അസീസ് ഹാജി (ജന.സെക്രട്ടറി )കെ. അബ്ദുല്‍ ശുക്കൂര്‍ (ട്രഷറര്‍ ) സി.കെ അബ്ദുല്‍ അസീസ് ഹാജി സ്വാഗതവും എ.വി അബ്ദുല്‍ നാസര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."