വര്‍ഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍ പിടിച്ചെടുത്തു
തിരുവനന്തപുരം: വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന ഒരു ലക്ഷത്തോളം ലഘുലേഖകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക സ്ക്വാഡ് പിടിച്ചെടുത്തു. ആറ്റിങ്ങല്‍ അവനവന്ചേരിയില്വച്ച് ഇന്നലെ ഉച്ചയ്ക്ക് 12നാണ് നോട്ടിസുകള്‍ പിടിച്ചെടുത്തത്.
'ശബരിമല: കമ്മ്യൂണിസ്റ്റ് ഭീകരതയും കോണ്‍ഗ്രസിന്റെ വഞ്ചനയും' എന്ന പേരില്‍ അച്ചടിച്ച ലഘുലേഖകളാണ് പിടികൂടിയത്. ഒരു ഇന്നോവ കാര്‍ നിറയെ ഇത്തരം നോട്ടിസുകളായിരുന്നു. ശബരിമല കര്‍മസമിതി സംസ്ഥാന കാര്യാലയത്തിന്റെ പേരിലാണ് ലഘുലേഖകള്‍ അച്ചടിച്ചിരിക്കുന്നത്. ഹിന്ദു ഐക്യവേദി നേതാവ് കിളിമാനൂര്‍ സുരേഷ് ഉള്‍പ്പെടെയുള്ളവരാണ് നോട്ടിസ് വിതരണത്തിനായി കൊണ്ടുപോയതെന്ന് പറയുന്നു. മതത്തിന്റെ പേരില്‍ വോട്ട് പിടിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് വര്‍ഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍ വ്യാപകമായി വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."