HOME
DETAILS

നെയ്യാര്‍ഡാം തീര്‍ത്ത തുരുത്ത്; ദുരിതക്കയത്തില്‍ ഇവിടെ കുറേ മനുഷ്യരും

  
backup
July 11 2018 | 18:07 PM

%e0%b4%a8%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%be%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%a4%e0%b5%81

കാട്ടാക്കട: 1951ല്‍ നെയ്യാര്‍ അണക്കെട്ടിന് തറക്കല്ലിടുന്നത് വരെ ഇവിടെ ഉണ്ടായിരുന്നത് ചെറിയൊരു പുഴ മാത്രമാണ്. 1956 ല്‍ നെയ്യാര്‍ അണക്കെട്ട് കമ്മീഷന്‍ ചെയ്തതോടെ വെള്ളം കയറിയ പ്രദേശമാണ് കള്ളിക്കാട് മുതല്‍ അമ്പൂരി വരെയുള്ളവ. വെള്ളം കയറിയപ്പോള്‍ നാട്ടിലുള്ളവര്‍ ദ്വീപുകളിലായി, ആദിവാസികള്‍ ദ്വീപുകളിലെ കാട്ടിലും. അവരാണ് പുറം നാട്ടിലെത്താന്‍ വള്ളം കയറണമെന്ന സ്ഥിതിയായത്.

പെരു മഴയത്തു പോലും പുഴ കടന്ന് അക്കരെ കാട്ടില്‍ പോകാനും തിരികെ വരാനും ഇവര്‍ക്ക് യാതൊരു പ്രയാസവുമില്ലായിരുന്നു. പക്ഷേ ഇന്ന് ഇവര്‍ മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട തുരുത്തിലാണ്.
പുറം ലോകവുമായി ബന്ധപ്പെടണമെങ്കില്‍ ഇവര്‍ക്ക് വള്ളം കയറണം, അല്ലെങ്കില്‍ നീന്തണം. നെയ്യാര്‍ഡാം സൃഷ്ടിച്ച ദ്വീപുകളില്‍ അന്തിയുറങ്ങുന്ന ആദിവാസികള്‍ അടക്കമുള്ളവരുടെ ദുരിതങ്ങള്‍ ഒരു പെരുമഴയായി പെയ്തിറങ്ങുകയാണ്.
പുരവിമല, കരിമണ്‍കുളം, തെന്മല, കുന്നത്തുമല, ആമല, ചാക്കപ്പാറ, കുമ്പിച്ചല്‍ തുടങ്ങി നിരവധി സ്ഥലങ്ങള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു. നാട്ടിലെത്താന്‍ ഇവര്‍ക്കുള്ള ഏക ആശ്രയം കടത്തു വള്ളമായിരുന്നു. ഡാം വരുന്നതിന് മുന്‍പ് ഇവിടെ ഒഴുകിയിരുന്ന കരുപ്പയാര്‍ കടക്കാന്‍ ഇവര്‍ക്ക് മെയ്യഭ്യാസം വേണ്ട. പക്ഷേ ഡാം കടക്കണമെങ്കില്‍ കടത്തു തന്നെ ആശ്രയം. കടത്തു വള്ളത്തിന്റെ സ്ഥിതി ഏറെ പരിതാപകരമാണ്.
വള്ളം വര്‍ഷാവര്‍ഷം അറ്റകുറ്റ പണികള്‍ നടത്താതെ കേടു വന്നിരിക്കുകയാണ്. അപകടത്തിന്റെ പങ്കായം വലിച്ചാണ് ഇവര്‍ സഞ്ചരിക്കുന്നത്. കരിമണ്‍കുളം, പുരവിമല, കുമ്പിച്ചല്‍ എന്നിവിടങ്ങളിലാണ് കടത്തുവള്ളമുള്ളത്.
ഈ കടത്തും കടന്ന് കാട്ടിലെത്തിയാല്‍ ആദിവാസികള്‍ക്ക് വീടെത്തണമെങ്കില്‍ വീണ്ടും മൂന്ന് കടത്തു വള്ളം കയറണം. കടത്തുകാരന്‍ ഇല്ലെങ്കില്‍ പുറം ലോകം ഇവര്‍ക്ക് അന്യമാണ്. രോഗം വന്ന് ആശുപത്രിയില്‍ പോകണമെങ്കിലും വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പോകാനും കടത്തുകാരന്‍ വേണം. അണക്കെട്ടില്‍ തുറന്നു വിട്ട ചീങ്കണ്ണികളുടെ ഇടയിലൂടെയാണ് ഇവര്‍ കാതം താണ്ടേണ്ടത്.
അണക്കെട്ടില്‍ 1983 ലാണ് കാട്ടുകള്ളന്മാരെ തുരത്താന്‍ എന്ന പേരില്‍ ചീങ്കണ്ണികളെ ഡാമില്‍ വിട്ടതും അത് മുട്ടയിട്ട് പെരുകിയതും നിരവധി പേരെ കൊന്നതും. ഇന്നും വെള്ളത്തിലെ ചീങ്കണ്ണികളെ പേടിച്ച് കഴിയേണ്ടി വരുന്ന നിലയിലാണ് ഈ ദ്വീപുവാസികള്‍.
ഈ സാഹചര്യത്തിലാണ് പാലത്തിനായി സമ്മര്‍ദ്ദമുയരുന്നത്. പുരവിമലയിലും കുമ്പിച്ചലിലും കരിമണ്‍കുളത്തും പാലം നിര്‍മിക്കുമെന്ന് വാഗ്ദാനങ്ങളെല്ലാം ഇലക്ഷന്‍ കഴിഞ്ഞതോടെ ഇല്ലാതായി.
നിരന്തര സമ്മര്‍ദ്ദത്തിന് ഒടുവില്‍ കുമ്പിച്ചലില്‍ പാലത്തിന് അനുമതിയായെങ്കിലും അത് എന്ന് യാഥാര്‍ഥ്യമാകുമെന്ന് പറയാന്‍ കഴിയാത്ത നിലയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  11 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  11 days ago
No Image

എലത്തൂരില്‍ വീണ്ടും ഇന്ധനച്ചോര്‍ച്ചയെന്ന് നാട്ടുകാര്‍; ഇന്ന് സംയുക്ത പരിശോധന

Kerala
  •  11 days ago
No Image

നായാടി മുതൽ നസ്രാണി വരെ; വർഗീയ  ചേരിതിരിവിന് വീണ്ടും വെള്ളാപ്പള്ളി

Kerala
  •  11 days ago
No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  11 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  11 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  11 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  11 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  11 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  11 days ago