HOME
DETAILS
MAL
കൊവിഡ് ബാധിച്ചു മരിച്ച സതീഷ് ബാബുവിന്റെ മൃതദേഹം അൽഹസയിൽ സംസ്കരിച്ചു
backup
July 14 2020 | 06:07 AM
ദമാം: ഇക്കഴിഞ്ഞ ജൂൺ മുപ്പതിന് കൊവിഡ് ബാധിച്ചു മരണപ്പെട്ട അന്തരിച്ച സതീഷ്ബാബു ബാലകൃഷ്ണ (34) ന്റെ മൃതദേഹം സംസ്കരിച്ചു. അൽഹസയിലെ ബാരാക് നാസ്സർ അൽ ദൂസരി എന്ന കമ്പനിയിൽ 7 വർഷമായി ജോലി ചെയ്തു വരുന്നതിനിടെയാണ് കൊവിഡ് രോഗം പിടിപെട്ടത്. തുടർന്ന് ചികിത്സയിൽ കഴിയവേ ആണ് മരണം. പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ പുതുക്കോട് പഞ്ചായത്തിലെ മണപ്പാടം പ്രദേശത്തെ രാജമ്മ ബാലകൃഷ്ണൻ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: ഗോകുൽദാസ്, സരിത.
മരണവുമായി ബന്ധപ്പെട്ട ശേഷ ക്രിയകൾക്ക് കെഎംസിസി അൽഹസ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ് ഗസൽ നേതൃത്വം നൽകി. കെഎംസിസി നജ്‌റാൻ കമ്മിറ്റി നേതാവും നാട്ടുകാരനുമായ സുബൈർ, നജ്‌റാൻ ജൂർബ കമ്മിറ്റി പ്രസിഡന്റ് ലുക്മാൻ, അൽഹസ കെഎംസിസി വൈസ് പ്രസിഡന്റ് അലി എന്നിവരും സതീഷിന്റെ സുഹൃത് അജിത് എന്നിവരും വിവിധ ഘട്ടങ്ങളിൽ സഹായത്തിനായി രംഗത്തുണ്ടായിരുന്നു.
മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ കമ്മിറ്റി റഫീഖ് പുല്ലൂർ റിയാദ് ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി രംഗത്തുണ്ടായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."