HOME
DETAILS
MAL
ബാലാവകാശ കമ്മിഷന് കേസെടുത്തു
backup
April 09 2019 | 21:04 PM
തിരുവനന്തപുരം: എറണാകുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അര്‍ധരാത്രി വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് ചെയര്മാന് പി. സുരേഷ് സ്വമേധയാ കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരിമാര്‍ ഉള്‍പ്പെടെ മൂന്ന് പെണ്‍കുട്ടികളെ മയക്കുമരുന്നു ലോബിയുമായി ബന്ധമുള്ള യുവാക്കള്‍ അര്‍ധരാത്രി വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുപോയെന്ന മാധ്യമവാര്‍ത്തയെ തുടര്‍ന്നാണ് കേസെടുത്തത്.
ഇത്തരം സംഭവങ്ങള്‍ക്കെതിരേ ബാല സംരക്ഷണ സ്ഥാപനങ്ങളും പൊതുസമൂഹവും ജാഗ്രത പാലിക്കണമെന്ന് ചെയര്മാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."