പണം അടയ്ക്കാന്‍ തയ്യാറാകാതെ കുട്ടികളുടെ ആശുപത്രി അധികൃതര്‍
ആര്‍പ്പൂക്കര : കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലെ (ഐസി എച്ച് ) വിവിധ തീവ്രപരിചരണ വിഭാഗങ്ങളില്‍, വൈദ്യുതി ബന്ധം നിലയ്ക്കുമ്പോള്‍ പകരം സംവിധാനമായ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ പണം കുട്ടികളുടെ ആശുപത്രി അധികൃതര്‍ അടയ്ക്കണമെന്ന്, ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അടയ്ക്കുവാന്‍ തയ്യാറായിട്ടില്ലെന്ന് കെ എസ് ഇ ബി അധികൃതര്‍.
നവജാത ശിശുക്കളും, പീഡിയാട്രിക് ശസ്ത്രക്രീയ കഴിഞ്ഞ വരും കിടത്തുന്ന വെന്റിലേറ്റര്‍ സൗകര്യമുള്ള തീവ്രപരിചരണ വിഭാഗത്തിലാണ് വൈദ്യുതി ബന്ധം തകരാറിലാകുമ്പോള്‍ പകരം സംവിധാനമായ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയാതെ രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.നിലവില്‍ 5 കെ വി പവര്‍ ശക്തിയുള്ള ജനറേറ്ററായിരുന്നു വൈദ്യുതി പോകുമ്പോള്‍ വിവിധ തീവ്വ പരിചരണ വിഭാഗത്തിലേക്ക് ഉപയോഗിച്ച് കൊണ്ടിരിന്നത്. ഇത് ആശുപത്രിയുടെ ശസ്ത്രക്രിയ തീയ്യേറ്റര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമായിരുന്നു.ഇതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ കാന്‍സര്‍ വാര്‍ഡിന് മുന്‍വശം സ്ഥാപിച്ചിരുന്ന 168 കെ വി ശക്തിയുള്ള ജനറേറ്റര്‍ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റി സ്ഥാപിച്ചു.
എന്നാല്‍ ജനറേറ്റര്‍ മാറ്റി സ്ഥാപിച്ചതല്ലാതെ തുടര്‍ നടപടി സ്വീകരിക്കാഞ്ഞതിനാല്‍ ഇത് പ്രവര്ത്തിപ്പാക്കാതെ ആശുപത്രി കോമ്പൗണ്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. വൈദ്യുതി ബന്ധം നിലയ്ക്കുന്നത് മൂലം തീവ്രപരിചരണ വിഭാഗത്തില്‍ കുട്ടികള്‍ ഗുരുതരാവസ്ഥയിലാകുകയും മരണപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന്, ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ തയ്യാറാകുവാന്‍ കെ എസ് ഇ ബി തയ്യാറാകണമെന്ന് ജൂണ്‍ 26 ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.തുടര്‍ന്ന് ജനറേറ്റര്‍ സ്ഥാപിക്കണമെങ്കില്‍, നിലവിലുള്ള ലൈന്‍മാറ്റി കൂടിയ പവര്‍ ഉള്ള (ഹൈടെങ്ങ്ഷന്) ലൈന്‍ സ്ഥാപിച്ചെങ്കില്‍ മാത്രമേ 168 കെവിജനറേറ്റര് സ്ഥാപിക്കുവാന്‍ കഴിയൂവെന്ന് ആശുപത്രി അധികൃതരെ അറിയിച്ചു.ഇതിനായി 1.75 ലക്ഷം രൂപാ കെ എസ് ഇ ബിക്ക് അടക്കണമെന്നും ആവശ്യപ്പെട്ടിരിന്നു.എന്നാല്‍ ഈ തുക അടയ്ക്കുവാന്‍ ഐ.സി .എച്ച് അധികൃതര്‍ തയ്യാറായിട്ടില്ല.
നിലവിലുള്ള സര്‍വ്വീസ് ലൈന്‍ മാറ്റി പുതിയ ട്രാസ് ഫോര്മര് സ്ഥാപിച്ചെങ്കില്‍ മാത്രമേ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയൂ. അതിനാല്‍ അധികൃതരുടെഅനാസ്ഥ മൂലം കുട്ടികളുടെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറുവാന്‍ അധികൃതര്‍ക്ക് കഴിയില്ലെന്നും, എത്രയും വേഗം പണം അടച്ച്, തുടര്‍ച്ചയായി വൈദ്യുതി ബന്ധം സ്ഥാപിക്കുവാന്‍ തയ്യാറാകണമെന്നാണ് രോഗികളുടെ രക്ഷിതാക്കളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."