ഭവന നിര്‍മാണം: നിയമതടസം ഒഴിവാക്കണമെന്നാവശ്യം
കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തിന് നിരവധി അവാര്‍ഡുകളും മറ്റും നേടിക്കൊടുത്ത സെക്രട്ടറിയെ അപമാനിച്ച് ഇറക്കിവിട്ട സംഭവത്തില്‍ പഞ്ചായത്ത് കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു.
പഞ്ചായത്തിലെ മുന്‍ സെക്രട്ടറിയായിരുന്ന ടി. നാസറുദ്ദീനെയാണ് പഞ്ചായത്ത് കമ്മിറ്റിയിലെ ഒരംഗത്തിന്റെ നേതൃത്വത്തില്‍ അപമാനിച്ചത്.
2012 മുതല്‍ തുടര്‍ച്ചയായി സംസ്ഥാന അവാര്‍ഡുകളും 2015 - 16 ല്‍ സംസ്ഥാനത്തെ ഏറ്റവും നല്ല പഞ്ചായത്തിനും ദേശീയതലത്തില്‍ വിഭവ സമാഹരണത്തിന് ഏറ്റവും നല്ല പഞ്ചായത്തിന് അവാര്‍ഡ് നേടിയത് നാസറുദ്ദീന്‍ സെക്രട്ടറിയായിരിക്കുമ്പോഴായിരുന്നു.
അഴിമതി നടത്തിയതിന് നടപടി സ്വീകരിച്ചതിലുള്ള വൈരാഗ്യത്തില്‍, സെക്രട്ടറിക്കു സ്ഥലം മാറ്റം ലഭിച്ചതറിഞ്ഞ് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ പടക്കംപൊട്ടിക്കുകയും, ലഡുവിതരണം ചെയ്യുകയും പഞ്ചായത്തിന് ലഭിച്ച ട്രോഫികളില്‍ റീത്ത് വയ്ക്കുകയും ചെയ്തിരുന്നു. പഞ്ചായത്ത് കമ്മിറ്റിയിലെ മുഴുവന്‍ പേരും സംഭവത്തെ അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."