സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് 22 പേര്‍ക്ക് പരുക്ക്
അമ്പലപ്പുഴ: സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് 22 പേര്‍ക്ക് പരുക്കേറ്റു. ഇരട്ടക്കുളങ്ങരയില്‍ നിന്നും ആലപ്പുഴയിലേയ്ക്കു പോയ പുഞ്ചിരി എന്ന സ്വകാര്യ ബസും പുന്നപ്ര മാര്‍ക്കറ്റ് ജങ്ഷനു സമീപം സിമിന്റുമായെത്തിയ ലോറിയുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ ലോറി ഡ്രൈവര്‍ കോഴിക്കോട് ചിങ്ങം പുരക്കില്‍ അബ്ദുള്ളയുടെ മകന്‍ ഹാഷിം (26), ബസ് ഡ്രൈവര്‍ വണ്ടാനം മാടവന തോപ്പില്‍ ശിശുപാലന്റെ മകന്‍ മനു (28), ബസ് യാത്രക്കാരായ പള്ളാത്തുരത്തി സ്വദേശിനി സരള (64), പുന്നപ്ര സ്വദേശികളായ ബഷീര്‍ (60), അനിത (43), പൊന്നപ്പന്‍ (70), രാജലക്ഷ് മി (12), അംബി (40), റസീന (36), ശരണ്യ (18), താജുദ്ദീന്‍ (55), സജിത (17), സുധാമണി (42), പറവൂര്‍ സ്വദേശി കുംസിത് (67), നീര്‍ക്കുന്നം സ്വദേശിനികളായ വീണ (36), രാജേശ്വരി (48), സൗദാ ബീവി (53), വിലാസിനി (64), വണ്ടാനം സ്വദേശികളായ സുജിത് (30), ഖദീജ ബീവി (65), അമ്പലപ്പുഴ കോമന സ്വദേശി പാര്‍വതി (23), ദിവ്യ (32) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരില്‍ ബഷീറിന്റെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. വിലാസിനിയുടെ പല്ലിന് ഒടിവുണ്ട്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശീയപാതയില്‍ പുന്നപ്ര അറവുകാട് ജങ്ഷനു സമീപം ഇന്നലെ രാവിലെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തു നിന്നെത്തിയ ലോറിയുടെ ഇടതുഭാഗത്തു കൂടി മറികടക്കാന്‍ ശ്രമിച്ച ബൈക്കില്‍ തട്ടാതിരിക്കാന്‍ ലോറി വലതു ഭാഗത്തേക്കു വെട്ടിച്ചപ്പോള്‍ എതിരെ വന്ന ബസിലിടിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അര മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
പുന്നപ്ര എസ്.ഐ ആര്‍ ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലിസും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."