പുതിയ ഗവര്‍ണര്‍മാരും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
ജിദ്ദ: പുതുതായി ഉള്‍പ്പെടുത്തിയ മന്ത്രിമാരും, വിവിധ പ്രവിശ്യാ ഗവര്‍ണര്‍മാരും ഡെപ്യൂട്ടി ഗവര്‍ണര്‍മാരുമായി നിയമിക്കപ്പെട്ടവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റിയാദിലെ അല്‍യെമാമ കൊട്ടാരത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിനു മുന്നില്‍ അല്ലാഹുവിന്റെ നാമധേയത്തിലാണ് ഇവര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്.
അല്‍ബാഹ ഗവര്‍ണര്‍ ഹുസാം ബിന്‍ സൗദ് രാജകുമാരന്, ഹായില്‍ ഗവര്‍ണര്‍ അബ്ദുല്‍അസീസ് ബിന്‍ സഅദ് രാജകുമാരന്, വടക്കന്‍ അതിര്‍ത്തി പ്രവിശ്യ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്, അസീര്‍, മദീന, ജിസാന്‍, റിയാദ്, കിഴക്കന്‍ പ്രവിശ്യ, അല്‍ഖസീം, മക്ക, നജ്റാന് ഡെപ്യൂട്ടി ഗവര്‍ണര്‍മാരും അമേരിക്കയിലെ പുതിയ സഊദി അംബാസഡര്‍ ഖാലിദ് ബിന്‍ സല്മാന് രാജകുമാരനും ടെലികോം, ഐ.ടി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍സവാഹയും സാംസ്കാരിക, ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. അവാദ് അല്‍അവാദ് എന്നിവരാണ് പുതിയതായി അധികാരമേറ്റത്. രാജാവിനു കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."