ഇമാന്റെ ഭാരം കുറഞ്ഞെന്ന ഡോക്ടര്‍മാരുടെ വാദം തെറ്റെന്ന് സഹോദരി
മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാന്‍ അഹമ്മദിന്റെ ചികില്‍സയില്‍ ഡോക്ടര്‍മര്‍ പറയുന്നത് കള്ളമാണെന്ന് സഹോദരി ഷെയ്മ സലിം. 500 കിലോ ഭാരമുണ്ടായിരുന്ന ഇമാന്റെ ഭാരം 171 കിലോ ആയതായി ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ ഇമാന്റെ സഹോദരി നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് മാധ്യമങ്ങള്‍ക്കു മുമ്പില്‍ തിളങ്ങാനാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്നും അവര്‍ വീഡിയോ സന്ദേശത്തിലൂടെ പറയുന്നു. ഇമാന്റെ ഭാരം ഇപ്പോഴും 240നും 260നും ഇടയിലാണെന്നും അവര്‍ പറഞ്ഞു.
എന്നാല്‍, ഇമാന്റെ ബന്ധുക്കളുടെ വാദം തെറ്റാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇമാന്റെ ഡിസ്ചാര്‍ജ് പരമാവധി ദീര്‍ഘിപ്പിക്കുകയാണ് ബന്ധുക്കളുടെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. തിരിച്ച് ഈജിപ്തിലെത്തിയാല്‍ അവിടെ മികച്ച ചികിത്സ ലഭിക്കില്ലെന്നും അതാണ് ബന്ധുക്കളെ ഇത്തരമൊരു ആരോപണം ഉന്നയിക്കാന്‍ പ്രേരിപ്പിച്ചതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ദക്ഷിണ മുംബൈയിലെ സെഫി ആശുപത്രിയില്‍ കഴിഞ്ഞ ഒന്നരമാസമായി ചികില്‍സയിലാണ് ഇമാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."