അലിഗഢ്, ഡല്‍ഹി യൂനിവേഴ്‌സിറ്റി അടക്കം രാജ്യത്തെ 12 ഔദ്യോഗിക വെബ്‌സൈറ്റുകള്‍ പാകിസ്താന്‍ ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വകലാശാലകളുടെയും മറ്റും ഔദ്യോഗിക വെബ്‌സൈറ്റുകള്‍ പാകിസ്താന്‍ അനുകൂല സംഘടന ഹാക്ക് ചെയ്തു. അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ഡല്‍ഹി യൂനിവേഴ്‌സിറ്റി അടക്കം ഔദ്യോഗിക വെബ്‌സൈറ്റുകളാണ് ഹാക്ക് ചെയ്തത്. പകരം ഇന്ത്യാ വിരുദ്ധ, സൈനിക വിരുദ്ധ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പി.എച്ച്.സി എന്നു പരിചയപ്പെടുത്തുന്ന സംഘടനാണ് ഹാക്ക് ചെയ്തത്.
''നിങ്ങള്‍ ഹീറോകളെന്നു (സൈനികര്‍) വിളിക്കുന്നവര്‍ കശ്മീരില്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് അറിയുമോ? കശ്മീരില്‍ നിരവധി നിരപരാധികളായ ജനങ്ങളെ അവര്‍ കൊന്നൊടുക്കുകയാണെന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ നിരവധി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തുവെന്ന് നിങ്ങള്‍ക്കറിയുമോ? അവരിപ്പോഴും കശ്മീരില്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയുമോ? നിങ്ങളുടെ സഹോദരന്‍, സഹോദരി, പിതാവ്, മാതാവ് കൊല്ലപ്പെടുന്നത് നിങ്ങള്‍ക്ക് എങ്ങനെ അനുഭവപ്പെടും? ആരെങ്കിലും നിങ്ങളുടെ മതാവിനെയോ സഹോദരിയെയോ ബലാത്സംഗം ചെയ്താല്‍ നിങ്ങള്‍ക്കെങ്ങനെ അനുഭവപ്പെടും? തുടങ്ങിയ ചോദ്യങ്ങളാണ് ഹാക്ക് ചെയ്ത വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ കശ്മീരിലെ സംഭവം വിവരിക്കുന്ന വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
സി.എസ്.ഐ.ആര്‍ നാഷണല്‍ എയറോസ്‌പേസ് ലബോറട്ടറീസിന്റേതുള്‍പ്പെടെ രാജ്യത്തെ പത്ത് ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഇതേ സംഘം ഹാക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി യൂനിവേഴ്സിറ്റിയുടെ വെബ്സൈറ്റ് തിരിച്ചെടുത്തിട്ടുണ്ട്.
മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ യാദവിനെ വധശിക്ഷയ്ക്കു വിധിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഹാക്കര്‍മാര്‍ 30 പാക് സൈറ്റുകള്‍ ഹാക്ക് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇന്ത്യയുടെ ഉന്നത കലാലയങ്ങളുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."