യു.പിയില്‍ സമ്മതമില്ലാതെ വീടുകള്‍ക്ക് കാവിപൂശി
ലഖ്‌നൗ: യു.പിയിലെ പ്രയാഗ്‌രാജില്‍ ഒരുസംഘം ഉടമകളുടെ സമ്മതമില്ലാതെ വീടുകള്‍ക്ക് കാവിനിറം പൂശിയെന്ന പരാതിയുമായി വ്യാപാരി. എതിര്‍പ്പ് വകവയ്ക്കാതെയാണ് സംഘം വീടുകള്‍ക്ക് കാവി നിറം പൂശിയത്. തന്റെ വീട് പെയിന്റ് അടിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ സംഘം തന്നെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നും വ്യാപാരി രവി ഗുപ്ത പരാതിയില്‍ വ്യക്തമാക്കി.
യു.പി മന്ത്രി നന്ദ് ഗോപാല്‍ നന്ദി താമസിക്കുന്നതും ഈ പ്രദേശത്താണ്. എന്നാല്‍ ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദിച്ചപ്പോള്‍ വികസന പ്രവര്‍ത്തനമെന്ന് വിശേഷിപ്പിച്ച് ന്യായീകരിക്കാനായിരുന്നു മന്ത്രിയുടെ ശ്രമം. വിവാദങ്ങള്‍ അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
പ്രദേശത്തെ വീടുകള്‍ക്ക് കാവി നിറം പൂശിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു സംഘമാളുകള്‍ തന്റെ വീടിന്റെ ചുവരില്‍ കാവി നിറം പൂശുന്നതിന്റെ വിഡിയോയും വ്യാപാരി പുറത്തുവിട്ടു. ഒരു പൗരനെന്നനിലയില്‍ സ്വതന്ത്രമായി ജീവിക്കാനുള്ള എന്റെ അവകാശത്തിലാണ് അവര്‍ കൈകടത്തിയതെന്ന് രവി ഗുപ്ത കുറ്റപ്പെടുത്തി.
ഇദ്ദേഹത്തിന്റെ പരാതിയില്‍ പ്രയാഗ് രാജ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രി നന്ദഗോപാലിന്റെ ബന്ധുവായ കേശാര്‍വാണിയാണ് കേസിലെ പ്രധാന പ്രതി. സംഭവത്തില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."