പണം ഉടമയ്ക്കു തിരികെ നല്കി കണ്ടക്ടര്‍ മാതൃകയായി
ആറ്റിങ്ങല്‍: സ്വകാര്യ ബസില്‍ നിന്നും കളഞ്ഞു കിട്ടിയ പണം ഉടമയ്ക്ക് തിരിച്ച് നല്കി കണ്ടക്ടര്‍ മാതൃകയായി. സ്വകാര്യ ബസിലെ കണ്ടക്ടര്‍ ഫെന്സക്കാണ് പണം തിരികെയേല്പ്പിച്ചത്.
ആറ്റിങ്ങല്‍ ആയൂര്‍ റൂട്ടിലോടുന്ന റഹുമാനിയ എന്ന സ്വകാര്യബസില്‍ നിന്നാണ് പണം ലഭിച്ചത്. രാവിലെ ആയൂര്‍ നിന്നും ബസ് ആറ്റിങ്ങല്‍ സ്റ്റാന്റിലെത്തിയപ്പോഴാണ് ബസിനകത്ത് 35000 രൂപയുടെ നോട്ടുകെട്ട് കണ്ടക്ടര്‍ പള്ളിക്കല്‍ സ്വദേശി ഫെന്സക്കിന് ലഭിച്ചത്. ഉടന്‍ ബസ് ഉടമ നാസിമുദ്ദീനെ വിവരം അറിയിച്ചു. ഉടമ ആറ്റിങ്ങല്‍ സി.ഐ. ജി സുനില്‍കുമാറിനെ അറിയിച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും കടുവയില്‍പള്ളി സ്വദേശി സക്കീര്‍ പണം അന്വേഷിച്ച് ബസ് സ്റ്റാന്റിലെത്തി. സഞ്ചരിച്ചിരുന്ന ബസ് അറിയാവുന്നതിനാല്‍ ബസ് ഉടമയുടെ നമ്പര്‍ സംഘടിപ്പിച്ച് അദ്ദേഹത്തെ വിളിച്ചു. പണം കിട്ടിയിട്ടുണ്ടെന്നും സി.ഐ ഓഫിസില്‍ എത്താനും അറിയിച്ചു. തുടര്‍ന്ന് സി.ഐ ജി.സുനില്‍കുമാറിന്റെ സാനിധ്യത്തില്‍ നാസിമുദ്ദീനും ഫെന്സക്കും പണം ഉടമക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."