ശ്രീനാരായണ ദര്‍ശന മഹാസത്രത്തിന് ധ്യാന ദീപം തെളിഞ്ഞു
ചേര്‍ത്തല: സ്ത്രി സുരക്ഷയുടെ വെളിച്ചം പകര്‍ന്ന് ശ്രീനാരായണ ദര്‍ശന മഹാസത്രത്തിന് ധ്യാന ദീപം തെളിച്ചു. എസ്.എന്‍.ഡി.പി യോഗം ചേര്‍ത്തല-കണിച്ചുകുളങ്ങര യൂനിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ ചേര്‍ത്തലയില്‍ നടത്തുന്ന ശ്രീനാരായണ ദര്‍ശന മഹാസത്രത്തിന് മുന്നോടിയായാണ് സ്ത്രി സുരക്ഷ സന്ദേശമുയര്‍ത്തി ധ്യാന ദീപം തെളിച്ചത്.
ദീപം തെളിച്ചതോടെ പാതയോരം ദീപ പ്രഭയില്‍' വര്‍ണാഭമായി. ദേശീയപാതയില്‍ മാരാരിക്കുളം കളിത്തട്ട് മുതല്‍ അരൂര്‍ വരെയും തീരദേശ പാതയില്‍ മാരാരിക്കുളം ബീച്ച് ജംഗ്ഷന് മുതല്‍ അര്‍ത്തുങ്കല്‍-അന്ധകാരനഴി -പത്മാക്ഷി കവലവരെയും, മുഹമ്മ മുതല്‍ തണ്ണീര്‍മുക്കം-പൂച്ചാക്കല്‍-അരൂര്‍ പാതയിലുമാണ് ദീപം തെളിച്ചത്. ചേര്‍ത്തല-കണിച്ചുകുളങ്ങര യൂണിയന് അതിര്‍ത്തിയിലെ 18 പഞ്ചായത്ത് പ്രസിഡന്റുമാരും ചേര്‍ത്തല മുനിസിപ്പല്‍ ചെയര്‍മാനും മറ്റ് മത സാമൂദായിക നേതാക്കളും വിവിധ കേന്ദ്രങ്ങളില്‍ ദീപം തെളിക്കല്‍ ഉദ്ഘാടനം ചെയ്തു. ഒരാേ പ്രദേശത്തും ശാഖായോഗത്തിലെ അംഗങ്ങളുടെയും യൂത്ത്മൂവ്മെന്റ്-വനിതസംഘം പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് ദീപം തെളിക്കല്‍ നടത്തിയത്. മഞ്ഞകവറില് പാതി മണല്‍ നിറച്ച് അതില്‍ മെഴുകുതിരി കത്തിച്ചുവച്ചാണ് തെളിക്കാനുള്ള ദീപം ഒരുക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."