കെ.എം മാണിയുടെ നിര്യാണത്തില്‍ അനുശോചനപ്രവാഹം
കൊല്ലം: മുതിര്‍ന്ന നേതാവും രാഷ്ട്രീയ വിചക്ഷണനുമായിരുന്ന കെ.എം മാണിയുടെ വിയോഗം ജനാധിപത്യ പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ. യു.ഡി.എഫ് കൊല്ലം ജില്ലാ കണ്‍വീനര്‍ അഡ്വ. ഫിലിപ്പ് കെ. തോമസ്, കെ.പി.സി.സി സെക്രട്ടറി അഡ്വ. എ. ഷാനവാസ്ഖാന്‍ എന്നിവര്‍ മാണിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
മുസ്‌ലിം ലീഗ്
കൊല്ലം: ഐക്യജനാധിപത്യമുന്നണിയുടെ കരുത്തുറ്റ നേതാവും കേരളത്തിലെ കര്‍ഷക ജനതയുടെ നായകനുമായിരുന്ന കെ.എം മാണിയുടെ നിര്യാണത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുന്‍ എം.എല്‍.എ എ. യൂനുസ്‌കുഞ്ഞ്, കൊല്ലം ജില്ലാ പ്രസിഡന്റ് എം. അന്‍സാറുദീന്‍ എന്നിവര്‍ അനുശോചിച്ചു. യു.ഡി.എഫിന് പകരം വെയ്ക്കാനില്ലാത്ത നേതാവിനെയാണ് നഷ്ടപ്പെട്ടതെന്നും എല്ലാ കാലത്തും കെ.എം മാണി സാര്‍ മുസ്‌ലിം ലീഗുമായി ഉറ്റ ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ഇരുവരും അനുശോചനത്തില്‍ പറഞ്ഞു
കൊടിക്കുന്നില്‍ സുരേഷ്
കൊല്ലം: കെ.എം മാണിയുടെ നിര്യാണത്തില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ദു:ഖവും അനുശോചനവും രേഖപ്പെടുത്തി. കേരള നിയമസഭയിലെ 54 വര്‍ഷത്തെ ശക്തമായ സാന്നിധ്യമായിരുന്ന കെ.എം മാണിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തന്നെ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു. മാണി സാറിന്റെ ദേഹവിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നതായും കൊടിക്കുന്നില്‍ സുരേഷ് അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
എന്‍.കെ പ്രേമചന്ദ്രന്‍
കൊല്ലം: കെ.എം. മാണിയുടെ നിര്യാണത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി. സംഘാടകന്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രി, പാര്‍ലമെന്റേറിയന്‍, വാഗ്മി തുടങ്ങിയ നിലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള കെ.എം മാണിയുടെ നിര്യാണം കേരളത്തിന് തീരാനഷ്ടമാണെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു.
കേരള ജനപക്ഷം
കൊല്ലം: എം.എല്‍.എയും മുന്‍മന്ത്രിയുമായ കെ.എം മാണിയുടെ നിര്യാണത്തില്‍ കേരള ജനപക്ഷം കൊല്ലം ജില്ലാ പ്രസിഡന്റ് രവി മൈനാഗപ്പള്ളി അനുശോചിച്ചു. കേരളത്തിലെ കര്‍ഷക ജനതയ്ക്ക് വേണ്ടി മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ച കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്നു അദ്ദേഹമെന്നും രവിമൈനാഗപ്പള്ളി പറഞ്ഞു.
ശൂരനാട് രാജശേഖരന്‍
കൊല്ലം: കേരളത്തിലെ രാഷ്ട്രീയ നേതാക്കന്‍മാര്‍ക്കെല്ലാം ഊര്‍ജവും ആവേശവും പകര്‍ന്ന് നേതാവായിരുന്നു കെ.ംഎം മാണിയെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന്‍ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
ഹബീബ് സേട്ട്
കൊല്ലം: കെ.എം മാണിയുടെ നിര്യാണത്തില്‍ പാചക തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹബീബ് സേട്ട് അനുശോചിച്ചു
കേരള കോണ്‍ഗ്രസ്(ജെ) കൊല്ലം: അരനൂറ്റാണ്ട് കാലം രാഷ്ട്രീയകേരളത്തില്‍ സൂര്യതേജസായി ഭരണപക്ഷത്തും പ്രതിപക്ഷത്തും നിറഞ്ഞുനിന്ന ജനനായകനും ഭരണാധികാരിയുമായിരുന്നു കെ.എം മാണിയെന്നും അദ്ദേഹത്തിന്റെ വേര്‍പ്പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് കല്ലട ഫ്രാന്‍സിസ് പ്രസ്താവിച്ചു.
കെ.ടി.യു.സി (എം)
കൊല്ലം: കെ.എം മാണിയുടെ നിര്യാണത്തില്‍ കെ.ടി.യു.സി (എം) ജില്ലാ പ്രസിഡന്റ് കുരീപ്പുഴ ഷാനവാസ് അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."