HOME
DETAILS

ജപ്തി ഒഴിപ്പിക്കല്‍: പ്രായോഗിക നിര്‍ദേശം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനു മൂന്നാഴ്ചത്തെ സാവകാശം

  
backup
July 11 2018 | 21:07 PM

%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0

കൊച്ചി: ബാങ്ക് വായ്പയ്ക്കായി ജാമ്യം നിന്നതിനെ തുടര്‍ന്ന് ജപ്തിയുടെ പേരില്‍ ഒഴിപ്പിക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതിനു പ്രായോഗിക നിര്‍ദേശം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനു ഹൈക്കോടതി മൂന്നാഴ്ചത്തെ സാവകാശം അനുവദിച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് സമയം അനുവദിച്ചത്.
കളമശേരി പത്തടിപ്പാലത്തെ മാന്തോട്ടത്തില്‍ പ്രീത ഷാജിയുടെ വീട് ഒഴിപ്പിച്ച് വസ്തു ലേലത്തിലെടുത്ത വ്യക്തിക്ക് കൈമാറാന്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കിയില്ലെന്ന കോടതിയലക്ഷ്യ ഹരജിയാണ് കോടതി പരിഗണിച്ചത്. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവരെ കോടതി സ്വമേധയാ കക്ഷിയാക്കി നോട്ടിസ് പുറപ്പെടുവിച്ചു. മൂന്നാഴ്ചയ്ക്കകം പ്രായോഗിക നിര്‍ദേശം സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. കളമശേരി പൊലിസ് മതിയായ സംരക്ഷണം നല്‍കിയെങ്കിലും പ്രീത ഷാജിയും കുടുംബവും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്യുമെന്നു പ്രഖ്യാപിച്ചു നാട്ടുകാരുടെയും ചില സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നു ഒഴിപ്പിക്കല്‍ നടന്നിട്ടില്ലെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ബോധപൂര്‍വമായ വീഴ്ചയുണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. അഡ്വക്കറ്റ് കമ്മിഷണര്‍ക്ക് കോടതി നിര്‍ദേശ പ്രകാരം സംരക്ഷണം നല്‍കാന്‍ സിറ്റി പൊലിസ് കമ്മിഷണര്‍ 206 അംഗ സംഘത്തെയും ടിയര്‍ഗ്യാസ്, ആംബുലന്‍സ്, റൈഫില്‍ സംഘം എന്നിവരെയും നിയോഗിച്ചു. എന്നാല്‍ നാട്ടുകാര്‍ സംഘം ചേര്‍ന്നു തടസം സൃഷ്ടിച്ചുവെന്നും ഒഴിപ്പിക്കല്‍ ദുഷ്‌കരമാണെന്നും പ്രതിഷേധക്കാര്‍ ചിതയൊരുക്കി ദേഹത്ത് പെട്രോളും മണ്ണെണ്ണയും ഒഴിച്ച് ആത്മഹത്യക്ക് തയാറെടുത്തിരിക്കുകയാണെന്നും സ്ഥിതി ഗുരുതരമാണെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago
No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago