ജില്ലയിലെ പകര്‍ച്ച വ്യാധി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്ന് ടി.എന്‍ പ്രതാപന്‍
വാടാനപ്പള്ളി: ജില്ലയില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ക്കെതിരേ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്ന് മുന്‍ എം.എല്‍.എ ടി.എന്‍ പ്രതാപന്‍.
തളിക്കുളം ഗവണ്‍മെന്റ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറും ജീവനക്കാരും ഇല്ലാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ ഗ്രാമപഞ്ചായത്ത് ഓഫിസ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിയില്‍ ഒഴിവുള്ള തസ്തികകളില്‍ പോലും നിയമനം നടത്താത്ത ആരോഗ്യ വകുപ്പിന്റെ സമീപനം പ്രതിഷേധാര്‍ഹമാണ്. തളിക്കുളം മേഖലയില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരു സ്ത്രീ മരിച്ചത് അടുത്തിടെയാണ്.
മുപ്പതിലേറെ പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി കണ്ടെത്തിയിട്ടും ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും നടപടി സ്വീകരിക്കാത്ത സാഹചര്യമാണെന്നും പ്രതാപന്‍ പറഞ്ഞു. പി.ഐ ഷൗക്കത്തലി അധ്യക്ഷനായി.
ഡി.സി.സി സെക്രട്ടറി കെ.എഫ് ഡൊമിനിക്, ഡി.സി.സി അംഗം സി.എം നൗഷാദ്, പി.എസ് സുല്‍ഫിക്കര്‍ സംസാരിച്ചു. തളിക്കുളം ഗവണ്‍മെന്റ് സ്‌കൂളിന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ജൈവ കൃഷിയുടെ പ്രാധാന്യം വിളിച്ചോതി തീരദേശത്ത് കാര്‍ഷിക ക്യാംപയിന്‍
കയ്പമംഗലം: ജൈവ കൃഷിയുടെ പ്രാധാന്യം വിളിച്ചോതി തീരദേശത്ത് കാര്‍ഷിക ക്യാംപയിന്‍. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ജൈവ കാര്‍ഷിക ക്യാംപയിന്റെ ഭാഗമായി പച്ചക്കറി വിത്ത്, തൈ വിതരണം എന്നിവ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
വാര്‍ഡ് മെമ്പര്‍ നൗമി പ്രസാദ് അധ്യക്ഷയായി. ഗീതാ മോഹന്‍ദാസ്, ഐഷാബി മുഹമ്മദ്, കെ.ആര്‍ ഹരി, ഇ.സി ബാലന്‍, ശാന്ത, ശ്യാമള സംസാരിച്ചു. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ പൊലിവ് കാര്‍ഷിക ക്യാമ്പയില്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പില്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലത ശിവരാമന്‍ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ തങ്ങള്‍, പഞ്ചായത്തംഗം പി.എ സുധീര്‍, വൃന്ദ പ്രേംദാസ്, നീതു സംസാരിച്ചു. മതിലകം ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ പൊലിവ് കാര്‍ഷിക ക്യാംപയില്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ജി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ കെ.വൈ അസീസ് അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ബിന്ദു സന്തോഷ്, അഹമ്മദ് കബീര്‍, ഹസീന റഷീദ്, സുനില്‍.പി.മേനോന്‍, അജിത്ത് കുമാര്‍, രഘുനാഥ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷീജ ഉണ്ണികൃഷ്ണന്‍, റസീനത്ത്, സുനിത മുരളീധരന്‍ സംസാരിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ പൊലിവ് കാര്‍ഷിക ക്യാംപയില്‍ സംഘടിപ്പിച്ചു. ഇ.ടി ടൈസന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് എ.വി സതീഷ്, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാ മോഹന്‍ദാസ്, ക്ഷേമകാര്യ സ്റ്റാന്‍ിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.വി മനോഹരന്‍, പഞ്ചായത്തംഗങ്ങളായ ഹേന രമേഷ്, ശ്രീദവി ദിനേശ്, രജിത ബാലന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഐഷാബി മുഹമ്മദ്, കൃഷി ഓഫിസര്‍ എം.എച്ച് മുഹമ്മദ് ഇസ്മയില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണനുണ്ണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."