നാടോടി ബാലികക്ക് മര്‍ദനമേറ്റ സംഭവം കുട്ടിയെ കാണാന്‍ കഴിയാതെ പിതാവ് പീടികവരാന്തയില്‍
ആനക്കര: നാടോടി ബാലികക്ക് വട്ടംകുളത്തുവച്ച് ക്രൂരമായി മര്‍ദനമേറ്റ സംഭവത്തില്‍ മകളെ കാണാന്‍ കഴിയാതെ പിതാവ്. മകളെ കാണാന്‍ ചെന്നാല്‍ പൊലിസ് പിടിക്കുമെന്ന ഭയത്താല്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ കാണാന്‍ പോയിട്ടില്ല. എന്നാല്‍ തിങ്കളാഴ്ച്ച രാവിലെ കുട്ടിയെ കാണാന്‍ ആനക്കരയില്‍നിന്ന് ഇവരുടെ ബന്ധുവായ സ്ത്രീ പോയെങ്കിലും കുട്ടിയെ കാണാന്‍ അനുവദിച്ചിട്ടില്ല.
വര്‍ഷങ്ങളായി ആനക്കരയില്‍ താമസിക്കുന്ന നാടോടി കുടുംബത്തിലെ സന്തോഷിന്റെയും പൊന്നമ്മയുടെയും മകളാണ് 11 വയസുകാരി. ഈ ദമ്പതികള്‍ക്ക് ജ്യോതി, ലക്ഷ്മി എന്നീ മക്കള്‍കൂടിയുണ്ട്. ഇതിലെ ജ്യോതിയുടെ വിവാഹം കഴിഞ്ഞിരുന്നു. ഇവരുടെ താഴെയുള്ള ലക്ഷ്മി തിരൂരില്‍ അമ്മാവന്റെ കൂടെയാണ് താമസം. വര്‍ഷങ്ങളായ കൂട്ടായി ഒപ്പമുളള സ്‌നേഹക്ക് പിതാവിനെ അത്രയേറെ ഇഷ്ടവുമാണ്. നാടന്‍മരുന്ന് വില്‍പ്പനയുമായി നടക്കുന്ന സന്തോഷ് മകളെ ആക്രിസാധനങ്ങള്‍ പെറുക്കുന്ന ജോലിക്ക് വിടാറില്ല.
കഴിഞ്ഞ ദിവസം ചെറിയമ്മയുടെ കൂടെ തുണക്ക് പോയതായിരുന്നു സ്‌നേഹ എന്ന് പിതാവ് സന്തോഷ് പറഞ്ഞു. കുട്ടിയെ പിരിഞ്ഞ് ഒരുനാള്‍ പോലും കഴിയാന്‍ തനിക്ക് കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. ചികിത്സ കഴിഞ്ഞാല്‍ കുട്ടിയെ തനിക്ക് വിട്ട് കിട്ടണമെന്നും അടുത്ത വര്‍ഷം മകളെ ആനക്കരയിലെ സ്‌ക്കൂളില്‍ ചേര്‍ക്കാനാണ് വിചാരിക്കുന്നതെന്നും സന്തോഷ് പറഞ്ഞു.കഴിഞ്ഞ ദിവസം രാവിലെ ചെറിയമ്മ നാഗമ്മയുടെയും നാഗമ്മയുടെ മകള്‍ അമ്മു (12)വിന്റെയു ഒപ്പമാണ് പത്തുവയുകാരി ആക്രി സാധനങ്ങള്‍ പറക്കാന്‍ ഇവര്‍ക്ക് ഒപ്പം പോയത്. ആനക്കരയിലും കുമ്പിടിയിലുമായ 15 ലേറെ നാടോടി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട് ഇതിലെ ഏറെ പേരും ഇവിടെ ജനിച്ച് വളര്‍ന്നവരാണ്. ഇവിടങ്ങളില്‍ താമസിക്കുന്ന നാടോടി കുടംുബത്തിലെ കുട്ടികള്‍ ആനക്കര, കുമ്പിടി, ഉമ്മത്തൂര്‍, കൂടല്ലൂര്‍ സ്‌കൂളിലാണ് പഠിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."