അകക്കണ്ണിന്റെ വെളിച്ചത്തില്‍ അവര്‍ പറന്നുയര്‍ന്നു
ആഷിഖ് അലി ഇബ്രാഹിം
മുക്കം: ഇരുട്ടുകൊണ്ട് മാത്രം ലോകത്തെ കാണുന്ന അവരുടെ ആകാശ യാത്രയെന്ന സ്വപ്നം ഇന്നലെ സഫലീകരിക്കപ്പെട്ടു. അകക്കണ്ണിന്റെ വെളിച്ചത്തില്‍ സ്വപ്നങ്ങളെ പ്രകാശിപ്പിച്ച ഒരു യാത്ര. കീഴുപറമ്പ് അന്ധ അഗതി മന്ദിരത്തിലെ 19 അന്തേവാസികളാണ് വിമാനച്ചിറകിലേറിയത്. ഗ്രീന്‍ പാലിയേറ്റീവിന്റെ സഹായത്തോടെയാണ് ഇന്നലെ 2.15 ഓടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ പറന്നത്.
10 വളണ്ടിയര്‍മാരും എയര്‍ ഹോസ്റ്റസുമാരും അന്തേവാസികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി സ്വപ്ന സാഫല്യത്തിന് പിന്തുണയേകി. പാട്ടുപാടിയും കരഘോഷങ്ങള്‍ മുഴക്കിയും ആഹ്ലാദം പങ്കിട്ടും അവര്‍ കണ്ണീരോര്‍മകള്‍ക്ക് അല്‍പം വിടനല്‍കി. 2.45 ഓടെ വിമാനം കണ്ണൂരില്‍ എത്തി.
കണ്ണൂരില്‍ നിന്ന് ബസ് മാര്‍ഗം പിന്നീട് പോയത് മുഴുപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലേക്ക്. രണ്ടു മണിക്കൂറോളം ഇവിടെ ചെലവഴിച്ചാണ് സംഘം മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."