കനത്തമഴ; കെടുതി വ്യാപകം
വടകര: രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയില്‍ വടകര മേഖലയിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പഴങ്കാവ്, ചോറോട്, വൈക്കിലശ്ശേരി, ഏറാമല, ഒഞ്ചിയം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്. പലസ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. അപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വടകര ജില്ലാ ആശുപത്രിക്ക് സമീപം യൂനിവേഴ്‌സല്‍ പ്രസിന്റെ കെട്ടിടം തകര്‍ന്നു. പഴക്കം ചെന്ന കെട്ടിടമാണിത്. ഏറാമല തുരുത്തിമുക്ക് റോഡില്‍ വെള്ളം കയറി. ചോറോട് പഞ്ചായത്തിലെ രാമത്ത് മുച്ചിലോട്ട് ക്ഷേത്രത്തിലേക്കുള്ള റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായി. ഇതുമൂലം ഇതുവഴിയുള്ള വാഹനഗതാഗതം നിലച്ചിരിക്കുകയാണ്.
വാണിമേല്‍: കനത്ത മഴയില്‍ വാണിമേല്‍ മേഖലയില്‍ വ്യാപകനാശം. പാറയുള്ളതില്‍ എടപ്പപ്പള്ളി അന്ത്രു ഹാജിയുടെ വീടിന് മുകളില്‍ തെങ്ങ് വീണ് മേല്‍ക്കൂരയടക്കം വീട് ഭാഗികമായി തകര്‍ന്നു. വയല്‍പീടിക തട്ടാന്‍കണ്ടി റോഡില്‍ മരം വീണ് മൂന്ന് വൈദ്യുതത്തൂണുകള്‍ തകര്‍ന്നു. വാണിമേല്‍ പലത്തിന് സമീപം മരം കടപുഴകി വീണ് ഏറെ നേരം വൈദ്യുതി ബന്ധം നിലച്ചു. ചേലമുക്കില്‍ നെല്ലിയുള്ളതില്‍ അമ്മദിന്റെ വീട്ടുമുറ്റത്തെ കുഴി പൂര്‍ണമായും മണ്ണിനടിയിലേക്ക് താഴ്ന്നു.
ചേരാപുരം: ഇന്നലെ പെയ്ത കനത്തമഴയില്‍ തീക്കുനി അങ്ങാടി വെള്ളത്തിനടിയിലായി. ഇതുമൂലം അരൂര്‍ ഭാഗങ്ങളില്‍ ഗതാഗതം തടസപ്പെട്ടു.
കുറ്റ്യാടി: കനത്തമഴയില്‍ തീക്കുനി അങ്ങാടിയിലെ കടകളില്‍ വെള്ളം കയറി. ഇതേതുടര്‍ന്ന് വ്യാപാരത്തിന് തടസം നേരിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."