ഉന്നാവോ ബലാത്സംഗക്കേസ്: ബി.ജെ.പി എം.എല്‍.എക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ്സിങ് സെന്‍ഗാറിനെതിരേ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.
പോക്സോ നിയമത്തിനു കീഴില്‍ തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് സെന്‍ഗാറിനെതിരേ സി.ബി.ഐ ചുമത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് 15കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ സെന്‍ഗാര്‍ അറസ്റ്റിലാകുന്നത്. സംസ്ഥാന സര്‍ക്കാര്‍ എം.എല്‍.എ യെ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും സി.ബി.ഐ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരേ അലഹബാദ് ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
കേസില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടും കുറ്റാരോപിതനായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ്സിങ് സെന്‍ഗാറിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതിനെ തുടര്‍ന്നായിരുന്നു വീട്ടിലെത്തി സി.ബി.ഐ സെന്‍ഗാറിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തുവെങ്കിലും അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് വരുന്നതുവരെ സെന്‍ഗാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല.
കഴിഞ്ഞ ജൂണില്‍ താന്‍ ബലാത്സംഗത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി ഉന്നാവോ സ്വദേശിയായ 16കാരി പരാതി നല്‍കുകയായിരുന്നു. ഏപ്രില്‍ മാസത്തില്‍ പെണ്‍കുട്ടിയും പിതാവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ആരോപണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയായിരുന്നു. സംഘം പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കൈമാറിയതിന്റെ അടിസ്ഥാന്തില്‍ കേസ് സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ എട്ടിനാണ് പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടത്. നാലു ദിവസത്തിനു ശേഷം കേസ് സി.ബി.ഐക്ക് വിട്ടു.
സെന്‍ഗാറിന്റെ സഹോദരന് അടക്കം അഞ്ചുപേരാണ് പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."