അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വീട്ടമ്മ സഹായം തേടുന്നു
പുന്നയൂര്‍ക്കുളം: അര്‍ബുദ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വീട്ടമ്മ സഹായം തേടുന്നു. അണ്ടത്തോട് മണ്ണായിക്കല്‍ സൈനുവിന്റെ ഭാര്യ സാഹിറയാണ് അര്‍ബുദം ബാധിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി തിരുവനന്തപുരം ആര്‍.സി.സിയിലും മറ്റുമായി ചിക്തസയില്‍ കഴിയുന്നത്.
ഒരു ശസ്ത്രക്രിയ കഴിഞ്ഞ ഇവര്‍ക്ക് ഒന്നു കൂടി ആവശ്യമുണ്ട്. കീമോ തെറാപ്പി, റേഡിയേഷന്‍ എന്നിവ നടന്നുകൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളോളം മരുന്നും ചികിത്സയും വേണ്ടിവരുമെന്നാണ് ആര്‍.സി.സിയിലെ ഡോക്ടര്‍മാരുടെ അഭിപ്രായം. കൃത്യമായ ചികിത്സ നല്‍കിയാല്‍ അസുഖം ഭേദമാകുമെന്ന ഡോക്ടര്‍മാരുടെ ഉറപ്പില്‍ കഴിയുകയാണ് രണ്ട് പെണ്‍മക്കളുടെ മാതാവായ സാഹിറ. ചികിത്സക്കായി ഇതിനകം ലക്ഷങ്ങള്‍ ചെലവിഴിച്ച കുടുംബത്തിന് തുടര്‍ ചികിത്സ മുന്നോട്ട് കൊണ്ടുപോകാനാവാത്ത സ്ഥിതിയിലാണ്. ചികിത്സക്ക് ചെലവിഴിച്ച വകയില്‍ തന്നെ ഭീമമായ കടബാധ്യതയുമുണ്ട്. ഭാര്യയെ പരിചരിക്കാന്‍ വിദേശത്തെ ജോലി ഒഴിവാക്കി നാട്ടില്‍ കൂലിപ്പണിയുമായി കഴിയുന്ന സൈനുവിന് സ്ഥിരം ജോലിയില്ല. തുടര്‍ ചികിത്സ വഴി മുട്ടിയ അവസ്ഥയിലായ ഈ കുടുംബത്തെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വൈ.സി യൂസഫ് (മഹല്ല് ജനറല്‍ സെക്രട്ടറി 97 44 090 100), നൗഷാദ് വാലിയില്‍ (പുന്നയൂര്‍ പഞ്ചായത്തംഗം 98 46 348 371), ലത്തീഫ് മടപ്പന്‍ (99 95 239 222) എന്നിവരെ ഭാരവാഹികളാക്കി ഒരു ചികിത്സാ സഹായ സമിതി രൂപവല്‍ക്കരിച്ചിരിക്കുകയാണ്. ടമവശൃമ ണീ ടമശിൗ, ങമിിമ്യശസസമഹ ഒീൗലെ, അിറമവേീറല.ജഛ, ഠവൃശൗൈൃ ഉ.േ (അഇ ചീ. 21190100030083 എലറലൃമഹ ആമിസ, കഎടഇ എഉഞഘ0002119, അിറമവേീറല ആൃമിരവ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."