താല്കാലിക ബോട്ട് സര്‍വിസ് ആരംഭിച്ചു
കൊടുങ്ങല്ലൂര്‍: അഴീക്കോട് മുനമ്പം ഫെറിയില്‍ താല്‍ക്കാലിക ബോട്ട് സര്‍വിസ് ആരംഭിച്ചു. ഫെറിയിലെ ജങ്കാര്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയതിനെ തുടര്‍ന്നാണ് താല്കാലിക യാത്രാ സംവിധാനം ഒരുക്കിയത്. ജങ്കാര്‍ സര്‍വ്വീസ് തടസപ്പെട്ട് ഇരുപത്തിനാല് ദിവസം കഴിഞ്ഞിട്ടും ബദല്‍ സംവിധാനം ഏര്പെടുത്താത്തതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
എല്‍.ഡി.എഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തിനെതിരെ ഡി.വൈ.എഫ്.ഐ പ്രത്യക്ഷ സമരത്തിനിറക്കിയത് മുന്നണിക്ക് തലവേദന സൃഷ്ടിച്ചു. ഇതിനിടയിലാണ് ആഴ്ച്ചകള്‍ക്ക് ശേഷം ബോട്ട് സര്‍വിസ് ആരംഭിച്ചത്. അമ്പതോളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടാണ് അഴീക്കോട് മുനമ്പം ഫെറിയില്‍ സര്‍വിസ് നടത്തുന്നത്. താല്കാലിക പാലത്തില്‍ നിന്നും ബോട്ടിലേക്ക് കയറാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിലും, യാത്രാ സംവിധാനം പുനഃസ്ഥാപിച്ചതിലുള്ള ആശ്വാസത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."